ബെൽഫാസ്റ്റ്: ബാലിമെന ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് സ്റ്റോർമോണ്ട് നേതാക്കൾ. കുറ്റവാളികൾക്ക് കർശന ശിക്ഷ ലഭിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും വംശീയ ആക്രമണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും നേതാക്കൾ പറഞ്ഞു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ആക്രമണം നടത്തുന്നവർക്ക് കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വടക്കൻ അയർലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെഞ്ചലിയും പറഞ്ഞു. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികളോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രവൃത്തികൾക്ക് ഇരയാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് സർക്കാർ ഉള്ളത്. വംശീയ അതിക്രമങ്ങളോട് നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ഇരുവരുടെയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

