ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ തിരോധാനത്തിൽ സർക്കാരിനും തുസ്ലയ്ക്കുമെതിരെ വിമർശനവുമായി ചിൽഡ്രൻസ് ഓംബുഡ്സ്മാൻ. കുട്ടിയുടെ തിരോധാനത്തിൽ സർക്കാരും തുസ്ലയും കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ഓംബുഡ്സ്മാൻ ഡോ. നിയാൽ മുൾഡൂൺ വിമർശിച്ചു. എങ്ങനെയാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത് എന്നും അദ്ദേഹം ആരാഞ്ഞു.
ഒരു കുട്ടി കഴിഞ്ഞ നാല് വർഷമായി കാണാമറയത്താണ്. ഇപ്പോൾ ആ കുട്ടി മരിച്ചെന്നാണ് കരുതുന്നത്. എങ്ങനെയാണ് തുസ്ലയ്ക്ക് അറിവുണ്ടായിട്ട് കൂടി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്. കുട്ടിയുടെ രക്ഷിതാക്കളോട് സർക്കാർ അനാദരവ് കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

