ഡബ്ലിൻ: 16ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലൻഡിന് (ഐഎഫ്എഫ്ഐ) ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെ (7) നട്ട്ഗ്രോവ് ഓമ്നിപ്ലക്സ് സിനിമയിൽ ആണ് പരിപാടി. അന്താരാഷ്ട്ര സിനിമകളുടെ പ്രദർശനത്തിന് പുറമേ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യവും ഫിലിം ഫെസ്റ്റിവലിൽ ഉണ്ടാകും.
ഇന്ത്യയിലെയും യൂറോപ്പിലെയും ചലച്ചിത്ര പ്രവർത്തകർ മേളയുടെ ഭാഗമാകും. പ്രശസ്ത നടനും നർത്തകനുമായി ജാവേദ് ജഫ്രി, അനിവാശ് ദാസ് എന്നിവർ ഫിലിം ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഇവരുടെ ഇൻ ഗാലിയോൺ മെയിൻ ( ഇൻ ദിവ് ലെയ്ൻസ്) എന്ന സിനിമയുടെ പ്രദർശനവും ഉണ്ടാകും. സംവിധായകൻ കേശവി ജഹാരിയയും മേളയ്ക്ക് എത്തും. പരിസ്ഥിതി സിനിമകൾക്കാണ് ഇക്കുറി മേളയിൽ പ്രധാന്യം നൽകിയിരിക്കുന്നത്.
Discussion about this post

