ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് വർധിച്ചതോടെ നിലത്ത് കിടന്ന് ഉറങ്ങുന്നവരുടെ എണ്ണവും വർധിച്ചു. ജയിലുകളിലെ അന്തേവാസികളിൽ 156 ശതമാനം പേരാണ് കട്ടിലുകൾ ഇല്ലാത്തതിനെ തുടർന്ന് നിലത്ത് കിടക്ക വിരിച്ച് ഉറങ്ങുന്നത്. ഐറിഷ് പ്രിസൺ സർവീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ഐപിഎസ് വാർഷിക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിലാണ് ജയിലിലെ തിരക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ജയിലുകളിലെ അന്തേവാസികളുടെ എണ്ണം പരമാവധി ശേഷിയും മറികടന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
Discussion about this post

