ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ പിഎസ്എൻഐ മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വടക്കൻ അയർലൻഡിലെ പോലീസ് ഓംബുഡ്സ്മാനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചു.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഒന്നിലധികം കേസുകളാണ് ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസ് സേനയിൽ സേവനം അനുഷ്ടിക്കുമ്പോഴായിരുന്നു മോശം പെരുമാറ്റം. പരാതിയെ തുടർന്ന് ബുധനാഴ്ച ആയിരുന്നു ഓംബുഡ്സ്മാൻ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post

