Author: sreejithakvijayan

ബെൽഫാസ്റ്റ്: അതിർത്തി കടന്നുള്ള ഭീകരവാദ കേസിൽ പ്രതിയ്ക്ക് ജാമ്യം നൽകാൻ വിസമ്മതിച്ച് കോടതി. 38 വയസ്സുള്ള കോണർ പൊള്ളോക്കിനാണ് കോടതി ജാമ്യം നിഷേധിച്ചത്. ഗാൽവെയിലെ പള്ളി ആക്രമിക്കാൻ പദ്ധതിയിട്ട കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് പൊള്ളോക്കിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. സുരക്ഷയെ കരുതി വെർച്വലായിട്ടായിരുന്നു ഇയാളെ ഡൗൺപാട്രിക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരായ കുറ്റങ്ങൾ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി അപേക്ഷ തള്ളുകയായിരുന്നു. യുകെ ഭീകരവാദ നിയമപ്രകാരം പൊള്ളോക്കിനെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ നൂറിലധികം തടവുകാരെ ജയിൽ മോചിതരാക്കി അധികൃതർ. ക്രിസ്തുമസ് പ്രമാണിച്ചാണ് തടവുപുള്ളികൾക്ക് ഇളവ് നൽകിയിരിക്കുന്നത്. അതേസമയം ജയിൽ മോചനം താത്കാലികമാണ്. ഐറിഷ് പ്രിസൺ സർവ്വീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 137 പേരെയാണ് ജയിൽ മോചിതരാക്കിയത്. ഇവർക്ക് ഏഴ് രാത്രികൾവരെ സ്വതന്ത്രമായി വിഹരിക്കാനുള്ള അനുമതിയുണ്ട്. എന്നാൽ ഇവർക്ക് കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. മോചന കാലയളിവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ തിരികെ എത്താതിരിക്കുകയോ ചെയ്താൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

Read More

ഡബ്ലിൻ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരു വർഷമാണ് ശിക്ഷയായി വിധിച്ചത്. 14 കാരിയെ പീഡിപ്പിച്ച കേസിലാണ് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 2022 ജനുവരിയിൽ ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ യുവാവിന് 16 ഉം പെൺകുട്ടിയ്ക്ക് 14ഉം ആയിരുന്നു പ്രായം. ഡൊണഗലിൽ വച്ചായിരുന്നു പീഡിപ്പിക്കപ്പെട്ടത് എന്നാണ് പെൺകുട്ടിയുടെ പരാതി.

Read More

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വൻ ലഹരിവേട്ട. യുവാവിനെ അറസ്റ്റ് ചെയ്തു. 40 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്‌നും കഞ്ചാവും പിടിച്ചെടുത്തു. ബുധനാഴ്ച ആയിരുന്നു സംഭവം. തുവാമിൽ നിന്നാണ് ലഹരിശേഖരം പിടിച്ചെടുത്തത്. മേഖലയിൽ ലഹരി വിൽപ്പനയുള്ളതായി ഡ്രഗ്‌സ് യൂണിറ്റിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവിടെ പരിശോധന നടത്തുകയായിരുന്നു. 97,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

Read More

ഡബ്ലിൻ: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായുള്ള തിരക്കിലാണ് ഐറിഷ് ജനത. ഷോപ്പിംഗും ക്ഷണവുമെല്ലാം ഈ മാസം ആദ്യം തന്നെ അയർലൻഡുകാർ ആരംഭിച്ചിരുന്നു. ഇനി ഒരാഴ്ച മാത്രമാണ് ക്രിസ്തുമസിന് ബാക്കിയുള്ളത്. 24ാം തിയതി വൈകുന്നേരം മുതലാണ് ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമാകുക. അപ്പോഴേയ്ക്കും ദൂരദേശങ്ങളിലുള്ളവർ അവരവരുടെ വീടുകളിൽ എത്തിയിരിക്കും. കുടുംബ വീടുകളിലോ അയൽ വീടുകളിലോ ആയിരിക്കും പ്രധാനമായും തലേദിവസത്തെ ആഘോഷം. പ്രാദേശിക പബ്ബുകളിലും ആഘോഷത്തിന്റെ ഭാഗമായി ആളുകൾ ഒത്തുകൂടാറുണ്ട്. ക്രിസ്തുമസ് ദിനത്തിൽ രാവിലെ മുതൽക്കേ ആഘോഷങ്ങൾ ആരംഭിക്കും. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടാകും. ഇതിൽ പങ്കുകൊണ്ടതിന് പിന്നാലെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുക. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ കൈമാറിയും ക്രിസ്തുമസ് ദിനം അതിവേഗം കടന്ന് പോകും. ക്രിസ്തുമസ് ദിനത്തിന്റെ പിറ്റേ ദിവസം അയർലൻഡിൽ പൊതുഅവധിയാണ്. ഡിസംബർ 26 ഐറിഷ് ജനതയ്ക്ക് സെന്റ് സ്റ്റീഫൻസ് ദിനമാണ്. എന്നാൽ അന്നേദിവസം പ്രത്യേകിച്ച് പരിപാടികളോ ആഘോഷങ്ങളോ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ സെന്റ് സ്റ്റീഫൻസ് ദിനം അയർലൻഡുകാർക്ക്…

Read More

മൊനാഘൻ: കൗണ്ടി മൊനാഘനിൽ ഹെവി ഗുഡ്‌സ് വെഹിക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീ മരിച്ചു. കാസിൽബ്ലെയ്നിയിലെ അന്നലിറ്റനിലെ മുല്ലാഗ്നിയിലെ എൻ2 ൽ രാവിലെ 8.00 ഓടെയാണ് കൂട്ടിയിടി ഉണ്ടായത്. കാറോടിച്ചിരുന്നത് 30 കാരിയാണ്. കൂട്ടിയിടിയിൽ ഇവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. അതേസമയം സംഭവത്തിൽ 50 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

ഡബ്ലിൻ: യൂറോപ്പിൽ ഫ്‌ളൂ പടരുന്നത് അതിവേഗത്തിൽ. ഇതിനോടകം തന്നെ അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഫ്‌ളൂ കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നാണ് ഡബ്ല്യുഎച്ച്ഒ കമ്യൂണിക്കബിൾ ഡിസീസ് മേധാവി ഡോ. മാർക് അലൈൻ വിഡോസൺ പറയുന്നത്. അയർലൻഡിലെ കേസുകളുടെ എണ്ണവും ഉയർന്ന നിലയിൽ ആണെന്നും അദ്ദേഹം പ്രതികരിച്ചു. സാധാരണ ഉണ്ടാകാറുള്ളതിനേക്കാൾ നാല് ആഴ്ച മുമ്പാണ് പനി കേസുകളുടെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കിർഗിസ്ഥാൻ, മോണ്ടിനെഗ്രോ, സെർബിയ, സ്ലൊവേനിയ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം തന്നെ അയർലൻഡിലും പനി കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ 50 ശതമാനം പേർക്കും ഈ രാജ്യങ്ങളിൽ ഫ്‌ളൂ സ്ഥിരീകരിക്കുന്നുണ്ടെന്നും വിഡോസൺ കൂട്ടിച്ചേർത്തു.

Read More

മീത്ത്: കൗണ്ടി മീത്തിൽ ഫാർമസിയ്ക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം കൈമാറണം എന്ന് പോലീസ് അറിയിച്ചു. മീത്തിലെ ഓൾഡ്കാസിലിലെ ഫാർമസിയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഫാർമസി പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഫാർമസിയ്ക്ക് നേരെയുണ്ടായ ആക്രമണം തികച്ചും ഭീരുത്വം നിറഞ്ഞ പ്രവർത്തിയാണെന്ന് സിൻ ഫെയ്ൻ ടിഡി ജോണി ഗുർക്കെ പറഞ്ഞു. ഓൾഡ്കാസിൽ ഒരു നല്ല പട്ടണമാണ്. ഇവിടെ ഇത്തരം ഒരു സംഭവം ഉണ്ടായത് തീർത്തും ദൗർഭാഗ്യകരമാണ്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസിനെ സമീപിക്കേണ്ടതാണെന്ന് ഗുർക്കെ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ജനപ്രിയ ക്രിസ്തുമസ് ലഘുഭക്ഷണം അടിയന്തിരമായി തിരിച്ച് വിളിച്ച് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ലെ പെയ്സൻ സ്‌മോക്ക്ഡ് സാൽമൺ പാറ്റി, ലെ പെയ്സൻ സ്‌മോക്ക്ഡ് മാക്കെറൽ പാറ്റി എന്നിവയാണ് തിരിച്ച് വിളിച്ചത്. ഇവയിൽ സൾഫർ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഇവ തിരിച്ചുവിളിച്ചത്. സൾഫർ ഡയോക്‌സൈഡ് ചില ആളുകളിൽ അലർജിയ്ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ അലർജിയുള്ളവർ ഈ ഉത്പന്നം ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേകം നിർദ്ദേശം പുറപ്പെടുവിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ വില വർധനവ് തുടരുന്നു. പുതിയ കണക്കുകൾ പുറത്തുവരുമ്പോൾ വിലയിൽ വീണ്ടും വർധനവ് ഉണ്ടായിട്ടുണ്ട്. വീടുകളുടെ വില 7.3 ശതമാനമായി വർധിച്ചുവെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അതേസമയം സെപ്തംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഡബ്ലിൻ സിറ്റിയിലാണ് ഏറ്റവും ഉയർന്ന വില വർധനവ് ഉണ്ടായത്. 6.1 ശതമാനം. തൊട്ടുപിന്നിൽ ഫിംഗൽ ആണ്. 4.3 ശതമാനം. ഡബ്ലിന് പുറത്ത് വീടുകളുടെ വില 8.8 ശതമാനവും അപ്പാർട്ട്‌മെന്റ് വില 10.5 ശതമാനവും ഉയർന്നു.

Read More