ഡബ്ലിൻ: സൈമൺ ഹാരിസിനെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ചു. 30 വയസ്സുകാരിയെ ആണ് കുറ്റം ചുമത്താതെ പോലീസ് വിട്ടയച്ചത്. ഉടൻ തന്നെ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ മുൻപാകെ ഗാർഡ ഇത് സംബന്ധിച്ച ഫയൽ സമർപ്പിക്കും.
ചൊവ്വാഴ്ച ആയിരുന്നു യുവതി അറസ്റ്റിലായത്. പടിഞ്ഞാറൻ ഡബ്ലിനിലെ വീട്ടിൽ വച്ച് യുവതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ സെക്ഷൻ നാല് പ്രകാരം ആണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയക്കുകയായിരുന്നു. സൈമൺ ഹാരിസിനെയും കുടുംബത്തെയും തട്ടിക്കൊണ്ട് പോകുമെന്നായിരുന്നു യുവതി സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയത്.
Discussion about this post

