കോർക്ക്: കോർക്ക് സിറ്റി സെന്ററിലെ റെസ്റ്റോറന്റിൽ തീടിപിടിത്തം. ഇതേ തുടർന്ന് രണ്ട് റെസ്റ്റോറന്റുകൾ ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. തീ പടരാനുണ്ടായ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഒലിവർ പ്ലങ്കറ്റ് സ്ട്രീറ്റിലെ ഹോട്ടലിൽ കെട്ടിടത്തിന്റെ പുറക് വശത്ത് നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. ഇതിന് പിന്നാലെ തീ പടർന്നു. ഹോട്ടൽ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉടനെ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ തീ നിയന്ത്രണ വിധേയമായതിനാൽ വൻ ദുരന്തം ഒഴിവായി.
Discussion about this post

