ഡബ്ലിൻ: ഐറിഷ് ഇൻഷൂറൻസ് വിപണിയിലേക്ക് ചുവടുവച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട. ടൊയോട്ട, ലെക്സസ് തുടങ്ങിയ മോഡലുകൾക്ക് ആകർഷകമായ ഇൻഷൂറൻസുകളാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.ടൊയോട്ട ഇൻഷുറൻസ് സർവീസസും ജർമ്മൻ ആസ്ഥാനമായുള്ള റിസ്ക് യൂറോപ്പും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ ഉദ്യമം.
ടൊയോട്ട, ലെക്സസ് ഡ്രൈവർമാർക്ക് മാത്രമാണ് ഇൻഷൂറൻസിന് അർഹതയുള്ളത്. മറ്റ് ഡ്രൈവർമാരെ പരിരക്ഷയ്ക്കായി പരിഗണിക്കില്ല. ബാറ്ററി കവർ, ചാർജിംഗ് കേബിൾ കവർ, വാൾബോക്സ് ചാർജർ സംരക്ഷണം എന്നിവ പരിരക്ഷയിൽ ഉൾപ്പെടുന്നു. അയർലൻഡിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കാർ ബ്രാൻഡാണ് ടൊയോട്ട.
Discussion about this post

