അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ചയാളുടെ തലയ്ക്കും മുഖത്തും സാരമായ പരിക്കുകൾ ഉണ്ട്. ഇതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് 39 കാരനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

