ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഞായറാഴ്ച മുതൽ രാജ്യത്ത് കാറ്റും മഴയുമുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതിയിൽ കാറ്റ് വീശുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഞായർ തിങ്കൾ ദിവസങ്ങളിലാണ് അതിശക്തമായ കാറ്റ് അനുഭവപ്പെടുകയെന്നാണ് വിവരം. ഞായറാഴ്ച രാവിലെ മുതൽ രാജ്യത്ത് മഴ ലഭിക്കും. ഇതിനൊപ്പം തെക്ക്കിഴക്കൻ കാറ്റും ഉണ്ടാകും. 15 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
തിങ്കളാഴ്ച കാറ്റ് കുറച്ച് കൂടി ശക്തമാകും. തെക്ക് ഭാഗത്ത് നിന്നുള്ള അതിശക്തമായ കാറ്റ് ആയിരിക്കും രാജ്യത്ത് ലഭിക്കുക. ഇതിനൊപ്പം മഴയും ഉണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ട്.

