ഡബ്ലിൻ: ഡബ്ലിൻ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 50 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനും 20 വയസ്സുളള യുവാവുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇവരുടെ ആക്രമണത്തിൽ 40 കാരന് പരിക്കേറ്റത്. കാർഡഫിൽ ആയിരുന്നു സംഭവം. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം 40 കാരൻ അപകടനില തരണം ചെയ്തു.
Discussion about this post

