ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി ഫിയന്ന ഫെയിൽ നേതാവ് ബെർട്ടി അർഹേൺ. സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. പാർട്ടി മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നത് എന്നാണ് വിവരം. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡബ്ലിൻ ഫുട്ബോൾ മാനേജർ ജിം ഗാവിനെയാണ് ഫിയന്ന ഫെയിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. എന്നാൽ ഇതിന് മുൻപ് തന്നെ മത്സരിക്കാൻ അർഹേൺ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അനുകൂലിച്ചില്ല. മാത്രവുമല്ല ഗാവിന് പിന്തുണയും പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർത്ഥിയാണ് ഗാവിൻ.

