കോർക്ക്: പടിഞ്ഞാറൻ കോർക്കിലെ മിസെൻ ഉപദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ബാർലികോവ് പ്രദേശത്താണ് വലിയ ഫിൻ തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ആയിരുന്നു സംഭവം. ജഡത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. അഴുകിയ നിലയിൽ ആയിരുന്നു ജഡം. ശരീരത്തിൽ ആക്രമണമേറ്റ പാടുകൾ ഉണ്ട്. സ്രാവിന്റെ പല്ലും ജഡത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
തിമിംഗലം ചാകാൻ ഇടയായ കാരണം വ്യക്തമല്ല. തിമിംഗലങ്ങളുടെ വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ് ഫിൻ തിമിംഗലങ്ങൾക്ക് ഉള്ളത്. 25 അടി നീളം വരെ വളരുന്ന ഇവയ്ക്ക് 80 മുതൽ 90 വയസ്സുവരെയാണ് ആയുസ്.
Discussion about this post

