വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വൈറ്റ് ടെയിൽഡ് പരുന്തിന്റെ ജനനം സ്ഥിരീകരിച്ച് അധികൃതർ. വൈറ്റ് ടെയിൽഡ് ഈഗിൾ റീഇൻഡ്രൊഡക്ഷൻ പ്രോഗ്രാം മാനേജർ എമൺ മസ്കെലാണ് ഈ വിവരം പങ്കുവച്ചത്. 150 വർഷത്തിനിടെ ആദ്യമായിട്ടാണ് കുഞ്ഞ് ഉണ്ടാകുന്നത്.
നിലവിലെ സാഹചര്യത്തിൽ പരുന്തിന്റെ കുഞ്ഞ് ഉണ്ടായി എന്നത് വളരെയധികം സന്തോഷം നൽകുന്നതും പ്രാധാന്യമർഹിക്കുന്നതുമായ സംഭവമാണെന്ന് എമൺ മസ്കെൽ പറഞ്ഞു. സാധാരണയായി വടക്ക്, പടിഞ്ഞാറ് മേഖലകളിലേക്കാണ് പരുന്തുകൾ എത്താറുള്ളത്. എന്നാൽ വാട്ടർഫോർഡിൽ പരുന്തുകളെയും കുഞ്ഞിനെയും കണ്ടു എന്നത് പദ്ധതി കാര്യക്ഷമമായി മുന്നോട്ട് പോകുന്നുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസ് ആണ് വൈറ്റ് ടെയിൽഡ് ഈഗിൾ റീഇൻഡ്രൊഡക്ഷൻ പ്രോഗ്രാം നടത്തുന്നത്.

