ഡബ്ലിൻ: റയാൻ എയറിന്റെ ലഗ്ഗേജ് നിയമത്തിൽ മാറ്റം. ഇന്നലെ മുതൽ റയാൻ എയർ സർവ്വീസ് നടത്തുന്ന 235 വിമാനത്താവളങ്ങളിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വന്നു. സൗജന്യ പേഴ്സണൽ ബാഗേജിന്റെ വലിപ്പം കൂടിയതാണ് മാറ്റം.
ഇനി മുതൽ ആളുകൾക്ക് 40 x 30 x 20cm ബാഗേജുകൾ സൗജന്യമായി കൊണ്ടുപോകാം. നേരത്തെ ഇത് 40 x 20 x 25cm ആയിരുന്നു. യൂറോപ്യൻ ചട്ടങ്ങൾ അനുശാസിക്കുന്നതിനേക്കാൾ 33 ശതമാനത്തിന്റെ വർധനവാണ് ഇത്. എന്നാൽ ഈ ബാഗ് സ്ഥലത്ത് സൗകര്യമായി വയ്ക്കാൻ കഴിയുന്ന തരത്തിൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.
Discussion about this post

