ക്ലെയർ: ഫ്രാൻസിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനം ഷാനൻ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു നടപടി. യുണൈറ്റഡ് ഫ്ളൈറ്റ് യുഎ-331 എന്ന വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്.
പാരിസിൽ നിന്നും വാഷിംഗ്ടണിലേക്ക് പോകുകയായിരുന്നു വിമാനം. എന്നാൽ യാത്രാമധ്യ വിമാനത്തിന്റെ രണ്ട് എൻജിനുകളിൽ ഒന്ന് പ്രവർത്തനരഹിതമാകുകയായിരുന്നു. ഇതോടെ വിമാനം ഷാനൻ വിമാനത്താവളത്തിൽ ഇറക്കാൻ ക്രൂ അനുമതി തേടി.
വിമാനം യാത്ര ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സംഭവം. ലൂപ്പ് ഹെഡ് എത്താൻ 200 കിലോ മീറ്റർ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. സംഭവ സമയം 96 യാത്രികർ വിമാനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
Discussion about this post

