Author: sreejithakvijayan

വെക്‌സ്‌ഫോർഡ്: ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് അയർലൻഡിലേക്ക് ലഹരി ഒഴുക്ക്. വെക്‌സ്‌ഫോർഡിലും കിൽഡെയറിലും നടത്തിയ പരിശോധനയിൽ 1.8 ടൺ കൊക്കെയ്ൻ ആണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വിൽപ്പനയ്ക്കായി എത്തിയ ലഹരി ശേഖരമാണ് ഇത്. കഴിഞ്ഞ രണ്ട് ദിവസമായി ഊർജ്ജിത പരിശോധനയാണ് കിൽഡെയറിലും വെക്‌സ്‌ഫോർഡിലും നടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഇരട്ടിയിലധികം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്.

Read More

ഡബ്ലിൻ: അമേരിക്കയിൽ തടവിലാക്കപ്പെട്ട അയർലൻഡ് സ്വദേശിനിയായ വയോധികയെ ഉടൻ മോചിപ്പിക്കും. വരും ദിവസങ്ങളിൽ മോചനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 58 വയസ്സുള്ള യുഎസ് ഗ്രീൻ കാർഡ് ഉടമയായ ഡോണ ഹ്യൂസ് ബ്രൗൺ ആണ് അമേരിക്കയിൽ തടവിലാക്കപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു സംഭവം. വിമാനത്താവളത്തിൽവച്ച് യുഎസ് ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അയർലൻഡ് സന്ദർശിച്ച ശേഷം തിരികെ എത്തിയതായിരുന്നു ഹ്യൂസ്. ചിക്കാഗോ വിമാനത്താവളത്തിൽ വച്ച് ഇവരെ നിയമലംഘനം ചൂണ്ടിക്കാട്ടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Read More

ഡബ്ലിൻ: പ്രതിഷേധങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി കെയർഡോക്കിലെ ഐഎൻഎംഒ അംഗങ്ങൾ. മുൻകൂട്ടി നിശ്ചയിച്ചതിന് സമാനമായ രീതിയിൽ അടുത്ത ആഴ്ച പണി മുടക്ക് നടത്തുമെന്ന് ഐഎൻഎംഒ അംഗങ്ങൾ പ്രതികരിച്ചു. വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്നലെ കെയർഡോക്കിൽ 24 മണിക്കൂർ നീണ്ട സമരം നടന്നിരുന്നു. ഈ മാസം 23,27,29 എന്നീ തിയതികളിലും അടുത്ത മാസം രണ്ടിനും ആണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 23, 27 എന്നീ തിയതികളിൽ 48 മണിക്കൂർ നീണ്ട പ്രതിഷേധത്തിനാണ് നിലവിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് ദിവസങ്ങളിലും 24 മണിക്കൂർ നീണ്ട പ്രതിഷേധവും സംഘടിപ്പിക്കും.

Read More

ഡബ്ലിൻ: ഐറിഷ് മലയാളിയായ കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്. ക്രിസ്മസ് പൊൻതാരകം എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ച് ജോഷി വർഗ്ഗീസ് കലാഭാവൻ പാടി അഭിനയിച്ച ആൽബമാണ് ക്രിസ്മസ് പൊൻതാരകം. പ്രവാസിയായ പിതാവിനെ കാത്തിരിക്കുന്ന കുട്ടിയുടെ കാത്തിരിപ്പാണ് ഗാനത്തിന്റെ ഇതിവൃത്തം. കെപി പ്രസാദണ് ഗാനത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജയകൃഷ്ണൻ റെഡ് മൂവീസാണ് ക്യാമറയും എഡിറ്റിംഗും. ജാൻകി പ്രമോദ് ആണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ ഒൻപതാമത്തെ ആൽബമാണ് ക്രിസ്മസ് പൊൻതാരകം. https://youtu.be/n58gm8twBdo

Read More

ഡബ്ലിൻ: സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണം, മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയിൽ ഇയാൾക്ക് പങ്കുണ്ട്. ഡിഎംആർ നോർത്തിൽ നിന്നാണ് 20 കാരനെ അറസ്റ്റ് ചെയ്തത്. ഡിഎംആർ നോർത്ത് ഡിവിഷനിൽ നിന്നുള്ള ഗാർഡായ് ആണ്  അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കാലാവസ്ഥ അനുകൂലം. ക്രിസ്തുമസ് വാരത്തിൽ രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ചക്രവാളത്തിൽ കൊടുങ്കാറ്റുകൾ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ നല്ല വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ക്രിസ്തുമസ് വാരത്തിൽ സ്ഥിരമുളള കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. ക്രിസ്തുമസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും നല്ല തണുപ്പ് അനുഭവപ്പെടും.

Read More

ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് യാത്രികരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ 22 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഉത്സവകാലത്ത് യാത്രികരെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അധികൃതർ ആരംഭിച്ചു. ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും തിരക്കേറിയ ദിനങ്ങൾ ആയിരിക്കും ഡബ്ലിൻ വിമാനത്താവളത്തിൽ അനുഭവപ്പെടുകയെന്ന് അധികൃതർ വ്യക്തമാക്കി. 1.8 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്യും. കഴിഞ്ഞ വർഷം 1.47 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യാത്രികരുടെ എണ്ണത്തിൽ 20,000 പേരുടെ കുറവ് ഉണ്ടായി എന്നും അധികൃതർ അറിയിച്ചു.

Read More

ഡബ്ലിൻ: ഉത്സവ കാലത്ത് തട്ടിപ്പിലകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എഐബി. ഫോണിൽ ടെക്‌സ്റ്റ് മെസേജ് രൂപത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഈ വർഷം സ്മിഷിംഗിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും എഐബി അറിയിച്ചു. ഇതുവരെ തട്ടിപ്പിന് ഇരയായവരിൽ പകുതിയും ടെക്‌സ്റ്റ് മെസേജ് ആയി ലഭിച്ച സന്ദേശങ്ങൾ വഴി കബളിപ്പിക്കപ്പെട്ടതാണ്. ഈ വർഷം 10 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 57 ശതമാനം തട്ടിപ്പുകളും നടന്നിരിക്കുന്നത് ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണെന്നാണ് പുറത്തുവരുന്ന വിവരം.

Read More

കിൽഡെയർ: കിൽഡെയർ, വെക്‌സ്‌ഫോർഡ് കൗണ്ടികളിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരും 40 വയസ്സുള്ള സ്ത്രീയുമാണ് പിടിയിലായത്. ഇവർക്കെതിരെ 2006 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 72ാം വകുപ്പ് പ്രകാരം ഉള്ള കുറ്റങ്ങൾ ചുമത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്നും 4 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്.

Read More

ഡബ്ലിൻ: പോലീസുകാർക്ക് ടേസറുകൾ നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). ടേസറുകൾ നിലവിലെ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരം ആകില്ലെന്ന് ഐസിസിഎൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 120 ഗാർഡകൾക്ക് ടേസറുകൾ കൈമാറിയത്. ടേസറുകൾ പോലീസും പ്രാദേശിക സമൂഹവും തമ്മിലുള്ള ബന്ധത്തിലും പോലീസിംഗിലും മാറ്റം കൊണ്ടുവരും. ടേസറുകൾ ഒരിക്കലും സംഘർഷങ്ങൾ തടയുന്നതിനുള്ള ഉപാധിയല്ല. മറിച്ച് സംഘർഷങ്ങൾ വർധിപ്പിക്കാൻ മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളുവെന്നും ഐസിസിഎൽ വ്യക്തമാക്കി.

Read More