ഡബ്ലിൻ: അയർലൻഡിൽ കുറുക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിനായി കൊണ്ടുവന്ന ബില്ലിന് തിരിച്ചടി. ഡെയ്ലിൽ ബില്ല് പരാജയപ്പെട്ടു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് – സോളിഡാരിറ്റി ടിഡി റൂത്ത് കോപ്പിംഗർ ആണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്.
അടുത്തിടെ കുറുക്കനെ വേട്ടയാടുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിന് കേവലം 24 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 124 ടിഡിമാർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ ബില്ല് പരാജയപ്പെടുകയായിരുന്നു.
Discussion about this post

