ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് വിമാനത്താവളത്തിന് സമീപം വാഹനാപകടം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബാലിറോബിൻ റോഡിൽവച്ചായിരുന്നു അപകടം എന്നാണ് വിവരം. കാറും എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എത്ര പേർക്ക് പരിക്കുണ്ട് എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Discussion about this post

