ബാലിമൺ: ബാലിമണിൽ വെടിവയ്പ്പ്. സംഭവത്തിൽ കൗമാരക്കാരനായ കുട്ടിയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
സെന്റ് മാർഗരറ്റ്സ് പാർക്കിൽ ആയിരുന്നു സംഭവം. വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായിരുന്ന തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത് എന്നാണ് സൂചന. കൗമാരക്കാരന്റെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം.
Discussion about this post

