ഡബ്ലിൻ: അയർലൻഡിലെ വിവിധ കൗണ്ടികളിൽ മഴയെയും സ്നോയെയും തുടർന്ന് മുന്നറിയിപ്പ് നൽകി. എട്ട് കൗണ്ടികളിലാണ് മുന്നറിയിപ്പ് നൽകിയത്. ഉച്ചയ്ക്ക് 12 മണി മുതലുള്ള യെല്ലോ വാണിംഗ് അർധരാത്രി 12 മണിവരെ തുടരും.
കാവൻ, ഡൊണഗൽ, ലോംഗ്ഫോർഡ് എന്നിവിടങ്ങളിലും കൊണാച്ചിലെ അഞ്ച് കൗണ്ടികളിലുമാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇവിടങ്ങളിൽ ശക്തമായ മഴയും സ്നോയും ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. മഴയും സ്നോയും കാഴ്ച മറച്ചേക്കാം. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ നിർദ്ദേശിച്ചു.
Discussion about this post

