ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ലക്ഷം യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ലിമെറിക്കിലെ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നായിരുന്നു കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇന്ന് 50 കാരനെ ലിമെറിക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും.
Discussion about this post

