ഡെറി: കൗണ്ടി ഡെറിയിൽ വീടിന് നേരെ വെടിവയ്പ്പ്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
രാത്രി എട്ടരയോടെയായിരുന്നു സംഭവം. സെന്റ് ബ്രിഗാൻസ് പാർക്ക് മേഖലയിലെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ലിവിംഗ് റൂമിന്റെ ജനാലവഴി അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

