ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ തീവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഡെറിഗൊണെല്ലി പ്രദേശത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായത്.
രാത്രി 11.10 ഓടെയായിരുന്നു സംഭവം. തീവയ്പ്പിൽ ആളപായം ഉണ്ടായിട്ടില്ല. ഈ സമയം ഇതുവഴി കടന്ന് പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശിച്ചു.
Discussion about this post

