ഡബ്ലിൻ: മുൻ മന്ത്രി അലൻ ഷാറ്ററിനെയും കൊടും കുറ്റവാളി ജെഫ്രി എപ്സ്റ്റീനിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ മാപ്പ് പറഞ്ഞ് സോഷ്യൽ ഡെമോക്രാറ്റ്സ് ഡിടി ഗാരി ഗാനൻ. പ്രസ്താവനയിലൂടെയായിരുന്നു മാപ്പ് പറച്ചിൽ. കഴിഞ്ഞ മാസം 31 ന് ആയിരുന്നു അലൻ ഷാറ്ററിനും ജെഫ്രി എപ്സ്റ്റീനിനും ബന്ധമുണ്ടെന്ന തരത്തിൽ ഗാരി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.
തന്റെ പോസ്റ്റ് അബദ്ധമായി പോയെന്ന് ഗാരി പറഞ്ഞു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോസ്റ്റ്. ഇതേ തുടർന്ന് ഷാറ്ററിന് ഉണ്ടായ മാനനഷ്ടത്തിലും ദു:ഖത്തിലും ക്ഷമ ചോദിക്കുന്നുവെന്നും ഗാരി കൂട്ടിച്ചേർത്തു.
Discussion about this post

