ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവതിയാണ് മരിച്ചത്. ഗ്രേഞ്ച് വെസ്റ്റിൽ എൻ24 ൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
കാറിൽ സഞ്ചരിക്കുകയായിരുന്നു 30 കാരി. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ 30 കാരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 40 കാരൻ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ഒരു വാഹനം നിർത്താതെ കടന്നുകളഞ്ഞുവെന്നാണ് വിവരം.
Discussion about this post

