- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
- സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്ക് വരെ സന്ദേശം ; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Author: sreejithakvijayan
കോർക്ക്: കോർക്ക് സിറ്റിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വീടിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം 12.30 ഓടെ ആയിരുന്നു സംഭവം. റോഷെസ്ടൗൺ റോഡിലെ വീടിന് നേരെ ആയിരുന്നു ആക്രമണം. സംഭവ സമയം വീട്ടുകാർ അകത്ത് ഉണ്ടായിരുന്നു. യുവാവിനും 40 വയസ്സുള്ള സ്ത്രീയ്ക്കും 13 വയസ്സുള്ള കുട്ടിയ്ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
ഡബ്ലിൻ: അയർലൻഡിൽ പാൻകേക്കുകൾ ഉണ്ടാക്കുന്നതിനുള്ള ചിലവ് വർധിച്ചു. സിഎസ്ഒയുടെ കണക്കുകൾ പ്രകാരം പാൻകേക്കുകളുടെ നിർമ്മാണത്തിനായുള്ള ചിലവ് 35.2 ശതമാനം ആണ് വർധിച്ചത്. മുട്ട, പാൽ, മൈദ എന്നിവയുടെ വിലകളിലുണ്ടായ ഉയർച്ചയാണ് കേക്കുകളുടെ നിർമ്മാണ ചിലവ് വർധിപ്പിച്ചത്. ഇത് പാൻ കേക്കുകളുടെ വില ഉയരാനും കാരണം ആയിട്ടുണ്ട്. രണ്ട് ലിറ്റർ പാലിന്റെ വില കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 42.6 ശതമാനം ആണ്. 2020 ഡിസംബർ മുതൽ 2025 ഡിസംബർ വരെയുള്ള വിലകൾ താരതമ്യം ചെയ്തപ്പോൾ, രണ്ട് കിലോഗ്രാം മാവിന്റെ വില 31.6 ശതമാനവും ആറ് മുട്ടകളുള്ള ഒരു കാർട്ടണിന്റെ വില 32 ശതമാനവും വർദ്ധിച്ചതായി സിഎസ്ഒ കണ്ടെത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രികളിൽ ട്രോളികളിൽ കാത്തിരിക്കുന്നത് 600 ഓളം പേർ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുറത്തുവിട്ടത്. 598 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ആകെ രോഗികളിൽ 343 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 255 പേർ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് 84 പേർ. ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 75 പേരും, സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 51 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 45 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മഴയും വെള്ളപ്പൊക്കവും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാർലോ, കോർക്ക്, ഡബ്ലിൻ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് രാത്രി 11 മണിയോടെ വാണിംഗ് നിലവിൽ വരും. നാളെ രാത്രി 11 മണിവരെയാണ് വാണിംഗ് ഉണ്ടാകുക.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചരിത്ര പ്രസിദ്ധ സ്മാരകമായ അസംബ്ലി റൂമിന് വേൾഡ് മോണുമെന്റ്‌സ് ഫണ്ടിന്റെ സാമ്പത്തിക സഹായം. ഈ വർഷം ധനസഹായം നൽകുന്ന ലോകമെമ്പാടുമുള്ള 21 ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങളുടെ പട്ടികയിലാണ് അസംബ്ലി റൂമും ഇടം പിടിച്ചിരിക്കുന്നത്. അതേസമയം ചരിത്ര പ്രസിദ്ധമായ കെട്ടിടത്തിന്റെ സംരക്ഷണത്തിൽ ഫണ്ട് നിർണായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ലെയ്ൻസ്റ്റർ ഹൗസിനോട് സാദൃശ്യമുള്ള നഗരത്തിലെ കെട്ടിടമാണ് ഇത്. 1769 ൽ നഗരത്തിലെ ഏറ്റവും പഴയ നാല് തെരുവുകളുടെ ജംഗ്ഷനിലാണ് ഇത് നിർമ്മിച്ചത്
ഡബ്ലിൻ: ഈ വർഷം സെന്റ് ബ്രിജിഡ്‌സ് ബാങ്ക് വാരാന്ത്യ അവധിക്കാലത്ത് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ട്രോളികളിൽ ചികിത്സ തേടിയവരുടെ എണ്ണം 25 ശതമാനം കുറവാണ്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ മാസം മൂന്നിന് 463 രോഗികളാണ് ട്രോളികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം അത് 617 ആയിരുന്നു. അവധിക്കാലത്ത് അടിയന്തര പരിചരണ സേവനങ്ങൾക്കായുള്ള ആവശ്യം എട്ട് ശതമാനം വർധിച്ചു. 75 വയസ്സിന് മുകളിലുള്ളവരുടെ സന്ദർശന നിരക്കിൽ 8 ശതമാനം വർധനവ് ഉണ്ടായി എന്നും മക്കെന്റി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിന്റെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ പദ്ധതികൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. റഷ്യ എല്ലാ രാജ്യങ്ങൾക്കും അപകടകാരി ആണെന്നും അവർ പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മക്കെന്റി. സമുദ്ര സുരക്ഷയിലെ വെല്ലുവിളികളും ഭീഷണികളും കണ്ടെത്തുന്നതിനായുള്ള പുതിയ സമുദ്ര സുരക്ഷാ പദ്ധതി വരും ആഴ്ചകളിൽ പ്രസിദ്ധീകരിക്കും. റഷ്യ എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്. അതുകൊണ്ട് തന്നെ അയർലൻഡിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ആദ്യ പരിഗണന നൽകുക. നമുക്ക് വലിയ സമുദ്രമേഖലയുണ്ട്. അതുതന്നെ നമുക്ക് ഭീഷണിയാണെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
കോർക്ക്: കോർക്ക് സിറ്റിയിലെ വീട്ടിൽ തീപിടിത്തം. സ്ത്രീയെയും രണ്ട് ആൺ കുട്ടികളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഷെസ്ടൗണിൽ അർദ്ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. 40 വയസ്സുള്ള സ്ത്രീയെയും ഇവരുടെ കുട്ടികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഇവരുള്ളത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലം പരിശോധനകൾക്കായി സീൽ ചെയ്തിരിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ ഇടവകകളിൽ ഇന്ന് വിഭൂതി തിരുനാൾ. വിവിധ പള്ളികളിൽ ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ തിരുന്നാൾ ആഘോഷങ്ങൾ ആരംഭിക്കും. ഇന്നലെ ഡണ്ടാൽക്കിലെ ഹോളി ഫാമിലി മാസ് സെന്ററിലും ബ്യൂമോണ്ട് മാസ് സെന്ററിലും വിഭൂതി തിരുനാൾ ആഘോഷിച്ചു. ബ്ലാക്ക്റോക്ക് മാസ്സ് സെന്ററില്‍ ഇന്ന് വെെകീട്ട് ഏഴ് മണിയ്ക്ക് പരിപാടികൾ ആരംഭിക്കും. വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിയ്ക്കുന്നതിന്റെ സൂചനയായിട്ടാണ് വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നത്. ഇതോട് അനുബന്ധിച്ച് ഈ ആഴ്ച വിവിധ സെന്ററുകളിൽ തിരുക്കർമ്മങ്ങൾ നടത്തപ്പെടും.
ഡബ്ലിൻ: അയർലൻഡിൽ തോരാതെ മഴ. ഈ വാരവും രാജ്യത്ത് മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ വാരം തണുപ്പും വർധിക്കും. ശക്തമായ കാറ്റും മഴയും ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ഇതിനോട് അനുബന്ധിച്ച് മുന്നറിയിപ്പുകൾ മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല. വരും ദിവസങ്ങളിലെ കാലാവസ്ഥാ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുക. ഇന്ന് 4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ ആകും ഉയർന്ന അന്തരീക്ഷ താപനില.
Subscribe to Updates
Get the latest creative news from FooBar about art, design and business.
