ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച കാറുകൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സംഭവ സ്ഥലങ്ങളിൽ എത്തി ശാസ്ത്രീയ പരിശോധന നടത്തിയതായും തെളിവുകൾ ശേഖരിച്ചതായും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി 7.30 ഓടെ ഫാക്ടറി സ്ട്രീറ്റിലാണ് ഒരു സംഘം ആളുകൾ വംശീയ ആക്രമണം നടത്തിയത്. പ്രദേശത്ത് സംഘടിച്ചെത്തിയ പ്രതികൾ അവിടെ നിർത്തിയിട്ടിരുന്ന വെള്ള നിറമുള്ള കാറിന്റെ ഡ്രൈവറെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതോടെ കാറ് നശിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെ പ്രദേശത്ത് നിർത്തിയിട്ട നേവി ബ്ലൂ നിറമുള്ള കാറ് ലക്ഷ്യമിട്ടു. എന്നാൽ ഭയന്ന ഡ്രൈവർ അതിവേഗം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

