ഡബ്ലിൻ: മികച്ച ജീവിതത്തിനായി രാജ്യം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഐറിഷ് യുവത. 25 വയസ്സിൽ താഴെയുള്ള അഞ്ചിൽ മൂന്ന് പേരും തങ്ങൾ മറ്റൊരു രാജ്യത്ത് താമസമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അഭിപ്രായ സർവ്വേയിൽ വ്യക്തമാക്കുന്നത്. മികച്ച ജീവിത നിലവാരത്തിനായി രാജ്യം വിടുന്നതാണ് നല്ലതെന്ന് മൂന്നിൽ ഒരാളും ചിന്തിക്കുന്നു.
നാഷണൽ യൂത്ത് കൗൺസിൽ ഓഫ് അയർലൻഡിന് വേണ്ടി റെഡ് സിയാണ് ഗവേഷണം നടത്തിയത്. അയർലൻഡിലെ ജീവത ചിലവ് വലിയ ബുദ്ധിമുട്ടാണ് യുവാക്കൾക്ക് സൃഷ്യടിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. വാടക, വൈദ്യുതി ബില്ല്, മറ്റ് ചിലവുകൾ എന്നിവ വലിയ വെല്ലുവിളിയാണ് ജീവിതത്തിൽ ഉയർത്തുന്നത്. 18 നും 24 നും ഇടയിൽ പ്രായമുള്ള 82 ശതമാനം പേരെയും ചിലവ് സാരമായി ബാധിച്ചിട്ടുണ്ട്.
84 ശതമാനം പേർ ഭവന പ്രതിസന്ധി തങ്ങളുടെ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി വ്യക്തമാക്കുന്നു. 94 ശതമാനം മുഴുവൻ സമയ വിദ്യാർത്ഥികളും വാടകയും താമസവും വലിയ സാമ്പത്തികഭാരം ഉണ്ടാക്കുന്നതായുള്ള അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

