ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനം ഐറിഷ് തീരത്ത് വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയെ സ്വാധീനിക്കുന്നതായി മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകർ. കാലാവസ്ഥാ മാറ്റം കാറ്റിന്റെ വേഗത വർധിപ്പിച്ചിട്ടുണ്ട്. ആഗോളതാപനത്തിന്റെ ആഘാതം എങ്ങനെ ചർച്ച ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഒരു മാർഗ്ഗനിർദ്ദേശ രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. മഴയുടെ അളവും രാജ്യത്ത് വർധിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കാറ്റിന്റെ വേഗത വർദ്ധിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ചൂടുള്ള മേഖലകളിൽ കൊടുങ്കാറ്റുകൾ ‘കൂടുതൽ ശക്തവും വലുതും കൂടുതൽ വിനാശകരവുമായി മാറാൻ സാധ്യതയുണ്ട്. വെള്ളത്തിന്റെ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിക്കുന്നത് കൊടുങ്കാറ്റുകളുടെ ശക്തി വർദ്ധിപ്പിക്കും.
കഠിനമായ കാലാവസ്ഥയുള്ള സമയങ്ങളിൽ സമുദ്രനിരപ്പ് ഉയരുന്നത് തിരമാലകൾ വർദ്ധിപ്പിക്കുമെന്നും തീരദേശ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുമെന്നും കലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

