ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ബണ്ടോറൻ തീരത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രക്ഷിച്ച ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീരത്ത് ചൂണ്ടയിടുകയായിരുന്നു ഇരുവരും. ഇതിനിടെ ഒരാൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ രണ്ടാമനും കടലിലേക്ക് ഇറങ്ങി. ഇതോടെ രണ്ട് പേരും കുടുങ്ങിപ്പോകുകയായിരുന്നു.
ഉടൻ തന്നെ മാലിൻ ഹെഡ് കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. ഇതോടെ കോസ്റ്റ് ഗാർഡ് അംഗങ്ങൾ എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. പ്രദേശവാസികളും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി.
Discussion about this post

