ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഫിബ്സ്ബറോയിലെ റോയൽ കനാൽ ബാങ്കിൽ വച്ചാണ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയം ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ആയിരുന്നില്ല.
റോയൽ കനാൽ ബാങ്കിന് മുൻപിലെ സംഘർഷം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയായിരുന്നു സംഭവം. അദ്ദേഹം മേറ്റർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post

