ഗാൽവെ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതായി തുറന്ന് സമ്മതിച്ച് മുൻ ടിഡി കോളം കീവേനി. ഇന്നലെ തുവാം ഡിസ്ട്രിക്റ്റ് കോടതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കുറ്റസമ്മതം. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
2023 ജൂൺ 12 ന് ആയിരുന്നു സംഭവം. കൊക്കെയ്ൻ ഉപയോഗിച്ചായിരുന്നു അദ്ദേഹം വാഹനം ഓടിച്ചത്. എന്നാൽ വാഹന പരിശോധനയ്ക്കിടെ ഗാൽവെയിലെ ചെക്ക് പോയിന്റിൽവച്ച് അദ്ദേഹം പിടിയിലാകുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ രിശോധിച്ചതിൽ നിന്നും ഇൻഷൂറൻസ് ഇല്ലെന്നും കണ്ടെത്തി. ഇതോടെ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഇൻഷൂറൻസ് പുതുക്കാത്തതിനും കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post

