- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- രാജി പരിഗണിക്കുന്നില്ല : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയുന്നു ; കേന്ദ്രസർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ
- അയർലൻഡിൽ ആക്രമണം നേരിട്ടു; വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതി
- നിയമസഭാ തിരഞ്ഞെടുപ്പ്; ഐഒസി അയർലൻഡിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 28 ന്
- ഒഴിഞ്ഞു കിടക്കുന്നത് 70,000 ത്തോളം താമസസ്ഥലങ്ങൾ; കണക്ക് പുറത്തുവിട്ട് സിഎസ്ഒ
- മുനീറിന്റെ ബാധ്യത തീർത്ത് ലീഗ്; ജപ്തി ഒഴിവായി
- എൽപിടി കുടിശ്ശിക; മുട്ടൻ പണി തരാൻ റവന്യൂവകുപ്പ്
Author: sreejithakvijayan
ഡബ്ലിൻ: നാസ് (NAAS) ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം അടുത്ത മാസം 10 ന്. തരംഗം 2026 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി കറാഗ് ഹാളിലാണ് നടക്കുക. പരിപാടിയുടെ ഭാഗമായി ലക്കി ഡ്രോയും നടക്കും. ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം നേടുന്ന വിജയിയ്ക്ക് ഗോൾഡ് കോയിനാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 400 യൂറോയുടെ ഗിഫ്റ്റ് വൗച്ചറും മൂന്നാം സമ്മാനം നേടുന്നവർക്ക് 300 യൂറോയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. ഏഴ് പേർക്ക് ലക്കി ഡ്രോയിലൂടെ സമ്മാനങ്ങൾ സ്വന്തമാക്കാം.
ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ക്രിസ്തുമസ് ദിനത്തിൽ അന്തരീക്ഷ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായി കുറയുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തണുത്ത കിഴക്കൻ കാറ്റും അനുഭവപ്പെടും. ഇന്നും അടുത്ത രണ്ട് ദിവസവും പൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വരും മണിക്കൂറുകളിൽ ഉയർന്ന മർദ്ദം രൂപം കൊള്ളാൻ സാധ്യതയുണ്ട്. ഇത് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകും. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. രാത്രിയിൽ മഞ്ഞ് വീഴ്ചയും അനുഭവപ്പെടാം. ജനുവരി മൂന്ന് മുതൽ ഏഴ് വരെ അയർലൻഡിൽ മഞ്ഞ് വീഴ്ചയുണ്ടാകും.
ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി വില വർധിച്ചു. നവംബറിൽ വൈദ്യുതി വിലയിൽ 21.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാസ്റ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്. അതേസമയം 2022 ഓഗസ്റ്റിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നവംബറിലെ വില വർധനവ് 70 ശതമാനം കുറവും കഴിഞ്ഞ വർഷം നവംബറിനെക്കാൾ 16 ശതമാനം കുറവുമാണ്. ഈ വർഷം അയർലൻഡിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഒക്ടോബർ മുതൽ നവംബർവരെയുള്ള കാലയളവിൽ 0.1 ശതമാനത്തിന്റെ നേരിയ കുറവ് ഭക്ഷ്യവിലയിൽ ഉണ്ടായി. പാലുൽപ്പന്നങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.1 ശതമാനത്തിന്റെ വർധനവുണ്ടായപ്പോൾ മാംസം, മാംസ ഉൽപന്നങ്ങൾ എന്നിവയുടെ വില 6.7 ശതമാനം വർധിച്ചു. മത്സ്യത്തിനും മത്സ്യ ഉൽപ്പന്നങ്ങൾക്കും വില 5.1 ശതമാനം വർധിച്ചു. പച്ചക്കറി, മൃഗ എണ്ണകൾ, കൊഴുപ്പ് എന്നിവയുടെ വിലയിൽ 16.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കെമിക്കലുകൾ കെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30.8 ശതമാനം വർദ്ധിച്ചു. എന്നാൽ പാനീയങ്ങളുടെ…
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പോലീസുകാരന് നേർക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. നാലര വർഷത്തെ തടവിനാണ് പ്രതി തോമസ് കോണേഴ്‌സിനെ കോടതി ശിക്ഷിച്ചത്. ഇതിൽ അവസാന ആറ് മാസത്തെ തടവ് സസ്‌പെൻഡ് ചെയ്തു. ഈ വർഷം ഫെബ്രുവരി 10 ന് ആയിരുന്നു വിധിയ്ക്ക് ആസ്പദമായ സംഭവം. കാസ്റ്റ്‌ലെട്രോയിലെ ബ്രൂ നാ ഗ്രുഡൈനിൽ അലക്ഷ്യമായി കാറോടിച്ച് എത്തിയ ഇയാൾ അപകടം സൃഷ്ടിച്ചു. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാർഡയെ ആയിരുന്നു കോണേഴ്‌സ് വാഹനം ഒാടിച്ച് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗാർഡയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ പത്ത് പുരുഷന്മാരിൽ ഒരാൾ ക്രിസ്തുമസ് സമ്മാനം വാങ്ങിയ്ക്കുന്നത് ക്രിസ്തുമസ് രാവിന്റെ അന്ന് എന്ന് റിപ്പോർട്ട്. ആൻ പോസ്റ്റിന്റെ ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയത്. അതേസമയം 10 ൽ ആറ് സ്ത്രീകളും നവംബർ 30 ന് മുൻപ് തന്നെ ക്രിസ്തുമസ് ഷോപ്പിംഗ് പൂർത്തിയാക്കാറുണ്ട്. ക്രിസ്തുമസ് രാവുകളിൽ സമ്മാനം വാങ്ങാനായി നിരവധി പേർ ഷോപ്പുകൾ സന്ദർശിക്കാറുണ്ടെന്ന് കോർക്കിലെ മിനി ഹെയ്ൻ ജ്വല്ലേഴ്‌സിലെ കാതറിൻ ക്ലാൻസി പറഞ്ഞു. ക്രിസ്തുമസ് രാവുകളിൽ എപ്പോഴും തങ്ങളുടെ ഷോപ്പിൽ ആളുകൾ ഉണ്ടാകും. ഇത് തങ്ങൾക്ക് വലിയ സന്തോഷം നൽകുന്ന കാഴ്ചയാണ്. വലിയ പരിഭ്രാന്തരായിട്ടാണ് അവസാന നിമിഷം ഇവർ എത്താറുള്ളത് എന്നും കാതറിൻ ക്ലാൻസി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഡബ്ലിൻ. തിരക്കേറിയ നഗരങ്ങളിൽ മൂന്നാം സ്ഥാനമാണ് ഡബ്ലിന് ഉള്ളത്. ലോകത്തിലെ തിരക്കേറിയ 11-ാമത്തെ നഗരം കൂടിയാണ് ഡബ്ലിൻ. ഈ വർഷം ഡബ്ലിൻ നഗരത്തിലൂടെ വാഹനമോടിച്ച ഡ്രൈവർമാർ ശരാശരി 95 മണിക്കൂർ വൈകി. ലണ്ടനേക്കാൾ നാല് മണിക്കൂറും ലോസ് ഏഞ്ചൽസിനെക്കാൾ എട്ട് മണിക്കൂറും കൂടുതലാണ് ഈ സമയം. നഗരത്തിൽ യാത്രയ്ക്ക് നേരിടുന്ന കാലതാമസം ഒരു വർഷത്തിനുള്ളിൽ 17 ശതമാനം വർധിച്ചു. ഇതേ തുടർന്ന് പട്ടികയിൽ നാല് സ്ഥാനങ്ങൾ മുന്നേറുകയായിരുന്നു.
മീത്ത്: ഗാസയ്ക്കായി കൂടുതൽ സഹായം ആവശ്യമാണെന്ന് മീത്തിൽ താമസിക്കുന്ന പലസ്തീനിയായ ഡോക്ടർ. കഴിഞ്ഞ രണ്ട് വർഷമായി സങ്കൽപ്പിക്കാൻ കഴിയുന്നതിലും അധികം ഭയാനകമായ അനുഭവത്തിലൂടെയാണ് തങ്ങൾ കഴിഞ്ഞു പോയത്. യുദ്ധത്തിൽ തന്റെ കുടുംബത്തിനും കുടുംബാംഗങ്ങളെ നഷ്ടമായി എന്നും ഡോ. മഹ്‌മൂദ് അബുമർസൂഖ് പറഞ്ഞു. യുദ്ധം നൽകിയ ദുരിതത്തെക്കുറിച്ച് മറ്റാരെക്കാളും നന്നായി തനിക്ക് അറിയാം. യുദ്ധത്തിൽ തന്റെ കുടുംബത്തിലെ നാല് പേരെ നഷ്ടമായി. 30 വയസ്സുള്ള ഇളയ സഹോദരൻ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ അനുഭവിക്കുന്ന ഭയം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും മഹ്‌മുദ് പറഞ്ഞു. മീത്തിലെ നാവനിലാണ് മഹ്‌മൂദ് താമസിക്കുന്നത്. യുദ്ധത്തിൽ നാല് കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടമായി.
ഡബ്ലിൻ: അയർലൻഡ് ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ വാഹന യാത്രികർക്ക് പോലീസിന്റെ മുന്നറിയിപ്പ്. റോഡുപയോഗിക്കുമ്പോൾ അതിയായ ശ്രദ്ധവേണമെന്ന് പോലീസ് അറിയിച്ചു. റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലാണ് പോലീസിന്റെ നിർദ്ദേശം. പരമാവധി വേഗത കുറച്ച് വാഹനം ഓടിക്കണം. മറ്റ് വാഹന യാത്രികരെകൂടി പരിഗണിച്ചുകൊണ്ടാകണം ക്രിസ്തുമസ് നാളുകളിലെ യാത്ര. ഇന്ന് മുതൽ ബസ്, റെയിൽ, ഫെറി സർവ്വീസുകളിൽ ശക്തമായ തിരക്ക് അനുഭവപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഇന്ന് 24 മണിക്കൂർ നീളുന്ന പ്രത്യേക ദൗത്യം സംഘടിപ്പിക്കും.
ഡബ്ലിൻ: ഉത്സവകാലത്ത് ലൈംഗിക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിലെ ലൈംഗികാരോഗ്യ വിദഗ്ധനാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയത്. സാധാരണയായി ഈ സമയത്ത് ലൈംഗിക രോഗങ്ങളുടെ വ്യാപനം വർധിക്കാറുണ്ടെന്നും ജെനിറ്റോറിനറി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഐസ്ലിംഗ് ലോയ് പ്രതികരിച്ചു. ഉത്സവകാലത്ത് ആളുകൾ അമിതമായി മദ്യപിയ്ക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യും. ഈ വേളയിൽ ഇവർ ചില തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. പിറ്റേ ദിവസം പലരും രോഗലക്ഷണങ്ങളോടെയോ അല്ലെങ്കിൽ ഭയത്തോടെയോ ആകും എഴുന്നേൽക്കാറുള്ളത്. ഇതിന് പിന്നാലെ ക്ലിനിക്കിൽ എത്തും. കൊറോണ വ്യാപനത്തിന് ശേഷം എസ്ടിഐ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ക്രിസ്തുമസ് കാലത്ത് തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. വഞ്ചിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്നും ബാങ്ക് വ്യക്തമാക്കി. യഥാർത്ഥ്യം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വ്യാജ ഓഫറുകൾ മുന്നോട്ട് വയ്ക്കുന്ന ഇത്തരം പരസ്യങ്ങൾ വിശ്വസിക്കരുത്. ഉപഭോക്താക്കളെ ആകർഷിച്ച് വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കുകയാണ് ഇത്തരം പരസ്യങ്ങളുടെ ലക്ഷ്യമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
