കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കുട്ടിയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ നാസ് ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ന്യൂബ്രിഡ്ജിലെ മെയിൻ സ്ട്രീറ്റിൽ വച്ചായിരുന്നു സംഭവം.
ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ഞായറാഴ്ച വൈകീട്ട് 3.30 സമയത്ത് സംഭവ സ്ഥലം വഴി കടന്ന് പോയ വാഹനങ്ങളുടെ ഡാഷ് ക്യാമിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ ഗാർഡയ്ക്ക് നൽകേണ്ടതാണ്.
Discussion about this post

