Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ പുതുവത്സരം വൈറ്റ് ആയിരിക്കുമെന്ന് മെറ്റ് ഐറാൻ. ഇക്കുറി വെറ്റ് ക്രിസ്തുമസ് ഇല്ലാത്തതിൽ വലിയ നിരാശ ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ നിരാശയ്ക്ക് ദിവസങ്ങളുടെ ആയുസുമാത്രമാണ് ഉള്ളതെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ന്യൂഇയറോടെ രാജ്യത്ത് അന്തരീക്ഷ താപനില ഗണ്യമായി കുറയും. ഇന്ന് മുതൽ ഒന്നാം തിയതി വരെ പകൽ വെയിലുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ നല്ല തണുപ്പും ഉണ്ടാകും. നിലവിൽ രൂപം കൊണ്ട ഉയർന്ന മർദ്ദം വടക്കോട്ട് നീങ്ങും. ഇതോടെ കൂടുതൽ തണുത്ത വായു അയർലൻഡിലെത്തും. അതേസമയം 2010 ൽ ആയിരുന്നു അയർലൻഡിലെ അവസാന വെറ്റ് ക്രിസ്തുമസ്.

Read More

ഡബ്ലിൻ: ഐറിഷ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ വോഡഫോണിന് നിർദ്ദേശം. റോമിംഗ് നിയന്ത്രണങ്ങൾ ലംഘിച്ചതിലാണ് നടപടി. റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി ഉപഭോക്താക്കൾക്ക് ശരിയായ നിർദ്ദേശം നൽകിയിരുന്നില്ല. ഇത് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാച്ച് ഡോഗായാ കോംറെഗിന്റെ നിരീക്ഷണത്തിലാണ് കമ്പനിയ്‌ക്കെതിരായ കണ്ടെത്തൽ. 2022 ലെ റോമിംഗ് റെഗുലേഷൻ അനുസരിച്ച് ഉപയോഗിക്കേണ്ട ഓരോ അധിക യൂണിറ്റിനും ചെലവുകൾ ഉൾപ്പെടുത്തിയിട്ടില്ലാത്ത അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നൽകി. ഇതിൽ ഏകദേശം 45 യൂറോ റീഫണ്ടായി നൽകണം എന്നാണ് ഉത്തരവ്.

Read More

കോർക്ക്: കോർക്ക് നഗരത്തിൽ വീടുകളുടെ നിർമ്മാണത്തിനായുള്ള അനുമതി റദ്ദാക്കി. റോഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നതിന് പിന്നാലെയാണ് നടപടി. ഇവിടെ 50 വീടുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മേഖലയിൽ വീടുകൾ നിർമ്മിക്കാൻ കോർക്ക് സിറ്റി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ നിർമ്മാതക്കളായ ഡോണൽ കോക്‌സ് ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. ആസൂത്രണ കമ്മീഷനാണ് സുരക്ഷ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്. അപ്പർ ഫെയർഹില്ലിലെ ബ്ലാക്ക്‌സ്‌റ്റോൺ ബ്രിഡ്ജിലാണ് വീടുകളുടെ നിർമ്മാണം നടത്താൻ ഉദ്ദേശിച്ചിരുന്നത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബേക്കറി അടച്ച് പൂട്ടുന്നു. മോവില്ലിലെ ഡാനിയേൽ ഡോഹെർട്ടി ബേക്കറിയാണ് അടച്ച് പൂട്ടുന്നത്. കഴിഞ്ഞ 145 വർഷമായി ഡൊണഗലിന്റെ ഹൃദയഭാഗത്ത് ബേക്കറി പ്രവർത്തിക്കുന്നു. ഈ മാസം 31 വരെ മാത്രമേ ബേക്കറി പ്രവർത്തിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ജീവനക്കാരെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. 30 ജോലിക്കാരാണ് നിലവിൽ ബേക്കറിയിൽ ജോലി ചെയ്യുന്നത്. ഇവർക്ക് തൊഴിൽ നഷ്ടമാകും.

Read More

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മുഖം മൂടി സംഘം ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ബാൻബ്രിഡ്ജിന് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ലുർഗാൻ റോഡിന്റെ മുൻപിൽ നിൽക്കുകയായിരുന്നു യുവാവ്. ഇതിനിടെ വാഹനത്തിൽ  മുഖംമൂടി ധരിച്ചെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതിയ്ക്കായി ഡബ്ലിനിൽ കൂടുതൽ വീടുകൾ വാങ്ങാൻ സർക്കാർ. ഇതിനായി സർക്കാർ നൽകിയ വാഗ്ദാനം ഡബ്ലിൻ നിവാസികൾ സ്വീകരിച്ചു. റാനെലാഗിലെ 10 വീടുകൾ നിൽക്കുന്ന സ്ഥലമാണ് പദ്ധതിയ്ക്കായി സർക്കാർ വാങ്ങുന്നത്. പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഇവിടുത്തുകാർ നിയമനടപടി സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിൽ സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനം പ്രദേശവാസികൾ അംഗീകരിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായാൽ ഉടൻ തന്നെ പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

Read More

ഡബ്ലിൻ: ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അനുകൂലമായി കാലാവസ്ഥാ. ഇന്നും നാളെയും രാജ്യത്ത് മഞ്ഞ് മൂടിയ കാലാവസ്ഥാ അനുഭവപ്പെടും. പകൽ സമയങ്ങളിൽ നല്ല സൂര്യപ്രകാശവും അനുഭവപ്പെടും. ഇന്ന് വൈകുന്നേരവും നാളെ രാവിലെയും നല്ല മഞ്ഞ് മൂടിയ കാലാവസ്ഥ അനുഭവപ്പെടും. പകൽ നേരം വെളുക്കുന്നതോടെ വെയിൽ വന്നു തുടങ്ങും. പകൽ മിക്കവാറും വരണ്ട അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ആറ് മുതൽ ഒൻപത് ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും പകൽ താപനില അനുഭവപ്പെടുന്നത്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ആയ പുരുഷൻ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയ്ക്ക് എൻ20 റോഡിൽ ആയിരുന്നു സംഭവം. സംഭവത്തിൽ ലോറി ഡ്രൈവറായ 20 കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല. അപകടം ഉണ്ടായ സ്ഥലം ഗാർഡ ഫോറൻസിക് കൊളീഷൻ സംഘം സന്ദർശിച്ചു. സംഭവത്തിന് പിന്നാലെ റോഡ് അടച്ചിട്ടു.

Read More

ഡബ്ലിൻ: ഐറിഷ് റോഡുകളിൽ അമിത വേഗതയിൽ പാഞ്ഞ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക ദൗത്യത്തിൽ 1,038 ഡ്രൈവർമാർ അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച ദേശീയ സ്ലോഡൗൺ ദിനമായി പോലീസ് ആചരിച്ചിരുന്നു. ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ 24 മണിക്കൂർ നീണ്ട ദൗത്യം ആയിരുന്നു പോലീസ് സംഘടിപ്പിച്ചത്. 24 മണിക്കൂറിനിടെ 1038 ഡ്രൈവർമാരാണ് വേഗപരിധി ലംഘിച്ചത്. ഇതിൽ 377 പേരെ പോലീസ് തടഞ്ഞ് നിർത്തി.

Read More

ഡബ്ലിൻ: ഡാനിയൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ബ്രസീലിലുള്ള ഐറിഷുകാരനായ പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അയർലൻഡിലേക്ക് അയക്കും. ബ്രസീൽ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാടുകടത്തുക എന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More