- പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; അടച്ച്പൂട്ടിയത് രണ്ട് ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ
- മന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല ; രക്തം കുടിക്കാൻ ചിലർ കാത്തിരിക്കുന്നു : കെ.ബി. ഗണേഷ് കുമാർ
- ചുമതയേൽക്കും മുൻപേ ആക്രമണം : മൊജ്തബ ഖമേനിയ്ക്ക് പരിക്ക്
- അതിശക്തമായ കാറ്റിന് സാധ്യത; കൗണ്ടികളിൽ യെല്ലോ വാണിംഗ്
- തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ സോണിയയ്ക്കും, പ്രിയങ്കയ്ക്കും, വേണുഗോപാലിനും കോടികൾ നൽകി ; ഒടുവിൽ ചതിച്ചു ; വെളിപ്പെടുത്തി മഹിളാ കോൺഗ്രസ് നേതാവ്
- സ്മാർട്ട് മീറ്റർ റീഡിംഗിലെ പിഴവ്; ഖേദം പ്രകടിപ്പിച്ച് ഇഎസ്ബി
- ഇന്ധനവും , വൈദ്യുതിയുമില്ല ; ബംഗ്ലാദേശ് വൻ പ്രതിസന്ധിയിൽ ; സർവകലാശാലകളും , സ്കൂളുകളും അടച്ചു ; സഹായിക്കാൻ ഇന്ത്യയോട് അഭ്യർത്ഥന
- ദ്രോഗെഡയിൽ കൊക്കെയ്ൻ പിടിച്ചെടുത്തു; 70 കാരി അറസ്റ്റിൽ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ മലയാളി അന്തരിച്ചു. പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ് കുമാറാണ് മരിച്ചത്. 54 വയസ്സായിരുന്നു. പ്രകാശ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡബ്ലിൻ കാർപെന്റെഴ്‌സ് ടൗണിലാണ് പ്രകാശ് കുമാറും കുടുംബവും താമസിക്കുന്നത് സ്‌ട്രോക്കിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വർഷം മുൻപായിരുന്നു കുടുംബവുമൊത്ത് പ്രകാശ് കുമാർ അയർലന്റിൽ എത്തിയത്. ANOVA നേഴ്‌സിങ് ഹോമിൽ കേറ്ററിംഗ് അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം. ഷീബയാണ് ഭാര്യ. ഡബ്ലിൻ ടെമ്പിൾ സ്ട്രീറ്റ് ആശുപത്രിയിലെ നഴ്‌സാണ് ഷീബ. മാളവിക, മിഥുൻ എന്നിവരാണ് മക്കൾ.
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. രണ്ട് പേർ പോലീസ് പിടിയിലായി. ഇവരുടെ പക്കൽ നിന്നും 7,15,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 20 വയസ്സുള്ള സ്ത്രീയെയും പുരുഷനെയും ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റിവെസ്റ്റ് മേഖലയിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെ ലഹരിയുമായി 20 കാരനായ യുവാവ് അതുവഴി സഞ്ചരിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് വാഹനത്തിൽ പരിശോധന നടത്തിയതോടെയാണ് ലഹരി പിടിച്ചെടുത്തത്. ഇതിന് പിന്നാലെ പോലീസ് ഇയാളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിയിരുന്നു. ഇതിനിടെ 20 വയസ്സുള്ള യുവതി പിടിയിലാകുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ സെന്റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ ഇടവകയുടെ ചാപ്ലിൻ ചെറിയാൻ താഴമൺ അച്ചന് യാത്രയയപ്പ് നൽകും. ഓഗസ്റ്റ് 3 ന് ( ഞായറാഴ്ച) ഉച്ചയ്ക്ക് 1.30 ന് ഡബ്ലിനിലെ റൗള പള്ളിയിൽവച്ചാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. അയർലന്റിലെ ദീർഘനാളായ സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം. ബെൽഫാസ്റ്റ്, കോർക്ക്, ഡബ്ലിൻ, ഗാൽവെ എന്നീ കൂട്ടായ്മകൾ ചേർന്നാണ് ചെറിയാൻ താഴമണ്ണിന് യാത്രയയ്പ്പ് നൽകുന്നത്. അദ്ദേഹത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ അന്നേ ദിവസം വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. ശേഷം പൊതുയോഗവും അഗാപ്പെയും നടത്തും. കത്തോലിക്കാ സഭ അയർലന്റ് കോ- ഓർഡിനേറ്റർ കൂടിയാണ് ഫാ. ചെറിയാൻ താഴമൺ.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ ഇന്ന് ശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് രാവിലെ 11 മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 8 മണിവരെ തുടരും. ആൻഡ്രിം, അർമാഗ്, ഫെർമനാഗ്, ലണ്ടൻഡെറി, ടൈറോൺ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഈ കൗണ്ടികളിൽ ഇടിമിന്നലിന് പുറമേ ശക്തമായ മഴയും ലഭിക്കാം. മഴയെ തുടർന്ന് വാഹനയാത്രികർ ബുദ്ധിമുട്ട് നേരിടാമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഇടിമിന്നലിനെ തുടർന്ന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: അയർലന്റിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായകൻ കെ. എസ് ഹരിശങ്കർ എത്തുന്നു. അടുത്ത മാസം ഒൻപതിന് ഡബ്ലിനിൽ നടക്കുന്ന ലൈവ് മ്യൂസിക് ഷോയിലാണ് അദ്ദേഹം പങ്കെടുക്കുക. മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽവച്ചാണ് പരിപാടി നടക്കുക. വൈകീട്ട് ആറ് മുതൽ രാത്രി 10 മണിവരെയാണ് ലൈവ് മ്യൂസിക് ഷോ. ബ്ലൂബെറി ഇന്റർനാഷണൽ ആന്റ് ഫ്രണ്ട്‌സ് ആണ് പരിപാടിയുടെ സംഘാടകർ. ടിക്കറ്റുകൾക്കായി https://www.ticket4u.ie/events/celebrates-music-with-k-s-harisankar-2 എന്ന ലിങ്ക് സന്ദർശിക്കുക.
ഡബ്ലിൻ: അയർലന്റിൽ വീടുകളുടെ വില വീണ്ടും ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. ഈ വർഷം മെയ് വരെയുള്ള 12 മാസങ്ങൾക്കിടെ വിലയിൽ 7.9 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു വീടിന്റെ ശരാശരി വില 3,70,000 ആയി ഉയർന്നു. ഏപ്രിൽവരെയുള്ള 12 മാസങ്ങളിൽ ഭവനവില വർദ്ധന എന്നത് 7.6 ശതമാനം ആയിരുന്നു. ഡബ്ലിനിലാണ് വില വർദ്ധനവ് ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്. മെയ് വരെയുള്ള 12 മാസങ്ങളിൽ ഭവന വില നഗരത്തിൽ 6.9 ശതമാനമായി വർദ്ധിച്ചു. ഡബ്ലിനിലെ ഫിൻഗാൻ ആണ് ഭവനവില ഏറ്റവും കൂടിയ പ്രദേശം. 8.7 ശതമാനം ആണ് ഡബ്ലിന് പുറത്തെ വീടുകളുടെ വിലവർദ്ധന. കാവൻ, ഡൊണഗൽ, ലെയ്ട്രിം, മൊനാഗൻ, സ്ലിഗോ എന്നീ കൗണ്ടികളിലാണ് ഞെട്ടിക്കുന്ന തരത്തിൽ ഭവനവില വർദ്ധിച്ചത്. 11.1 ശതമാനം ആയിരുന്നു ഭവനവില വർദ്ധന.
ഡബ്ലിൻ: ആൻ പോസ്റ്റിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടെന്ന് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആൻ പോസ്റ്റിനെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സിഇഒ രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആൻ പോസ്റ്റ് സാമ്പത്തിക നഷ്ടത്തിലാണെന്ന വാർത്തകളോട് സിഇഒ നടത്തിയ പ്രതികരണവും അദ്ദേഹത്തിന്റെ അരിശവുമെല്ലാം തനിക്ക് മനസിലാകും. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വലിയ സാമ്പത്തിക നേട്ടം കൈവരിക്കാൻ ആൻ പോസ്റ്റിന് കഴിഞ്ഞു. ആൻപോസ്റ്റ് മികച്ച കമ്പനിയാണെന്നും മക്റെഡ്മണ്ടിന് കീഴിൽ മികച്ച പ്രവർത്തനം ആണ് കാഴ്ചവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തെ തുടർന്ന് കൗമാരക്കാരി മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. പെൺകുട്ടിയ്ക്കൊപ്പം പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. ബാലിഗഡി റോഡിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റ് ഒരു യുദ്ധത്തിനും ഫണ്ട് നൽകുന്നില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇസ്രായേലിലെ അയർലന്റിന്റെ നിക്ഷേപം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുജനങ്ങളുടെ പണം ഒരിക്കലും സർക്കാരിന് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ സോഷ്യൽ ഡെമോക്രാറ്റിക് ഡെപ്യൂട്ടി ലീഡർ സിയാൻ ഒ’കല്ലഗനാണ് വിഷയം ഉയർത്തിയത്. കഴിഞ്ഞ വർഷം ഇസ്രായേലിലെ നിക്ഷേപം അയർലന്റ് 3.62 മില്യൺ ആയി ഉയർത്തിയിരുന്നു. ഇതായിരുന്നു അദ്ദേഹം ചോദ്യം ചെയ്തത്. എന്നാൽ ഈ നിക്ഷേപം ഗാസയിലെ കൂട്ടക്കുരിതിയ്ക്കുള്ള ധനസഹായം അല്ലെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അയർലന്റ് ഒരു യുദ്ധത്തിനും സഹായം നൽകുന്നില്ല. അതുകൊണ്ട് തന്നെ നേതാവിന്റെ പരാമർശത്തെ ശക്തമായി എതിർക്കുന്നു. ഗാസയിലെ യുദ്ധത്തോട് സർക്കാരിന് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ജിഎഎ പലസ്തീൻ താരങ്ങളുടെ അയർലന്റ് പര്യടനം റദ്ദാക്കി. താരങ്ങൾക്ക് അധികൃതർ വിസ നിഷേധിച്ചതിനെ തുടർന്നാണ് സന്ദർശനം റദ്ദാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ജിഎഎ പലസ്തീൻ സംഘം സ്ഥിരീകരിച്ചു. 33 കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള സംഘമാണ് അയർലന്റിലേക്ക് വരാനിരുന്നത്. നാളെയായിരുന്നു ഇവർ രാജ്യത്ത് എത്താനിരുന്നത്. എന്നാൽ വിസ ലഭിക്കാത്തതിനെ തുടർന്ന് ഇവർ സന്ദർശനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വളരെ ദു:ഖത്തോടെയാണ് അയർലന്റ് പര്യടനം റദ്ദാക്കുന്നത് എന്ന് ജിഎഎ പലസ്തീൻ എക്സിക്യൂട്ടീവ് പറഞ്ഞു. അധികൃതരിൽ നിന്നും ഉണ്ടായ പ്രശ്നങ്ങളാണ് ഈ ബുദ്ധിമുട്ടേറിയ തീരുമാനത്തിലേക്ക് തങ്ങളെ നയിച്ചതെന്നും എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
