ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിനെ തുടർന്ന് പുറപ്പെടുവിച്ച യെല്ലോ വാണിംഗ് ഇന്ന് രാത്രി മുതൽ നിലവിൽവരും. രാത്രി 9 മുതൽ നാളെ രാവിലെ ആറ് മണിവരെയാണ് മുന്നറിയിപ്പ്. മൂന്ന് കൗണ്ടികൾക്കാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ക്ലെയർ, ഗാൽവെ, കെറി എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാത്രി സമയത്ത് യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടാം. കാറ്റിൽ പറന്നുവരുന്ന വസ്തുക്കൾ ശരീരത്തിൽ തട്ടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Discussion about this post

