Author: sreejithakvijayan

ഡെറി: എബ്രിംഗ്ടൺ സ്‌ക്വയറിലെ ഡെറി നോർത്ത് അറ്റ്‌ലാന്റിക് (ഡിഎൻഎ) മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മ്യൂസിയം 2027 മുതൽ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ. മില്യൺ കണക്കിന് യൂറോ ചിലവിട്ടാണ് മ്യൂസിയത്തിന്റെ നിർമ്മാണം. വടക്കൻ അറ്റ്‌ലാന്റിക്കുമായുള്ള നഗരത്തിന്റെ അടുത്ത ബന്ധത്തിന്റെ പ്രതീകമാണ് മ്യൂസിയം. ഗാലിയനിൽ നിന്നുള്ള പുരാവസ്തുക്കൾ മ്യൂസിയത്തിൽ ഉണ്ടാകും.

Read More

ഡബ്ലിൻ: കഴിഞ്ഞ 17 മണിക്കൂറിനിടെ ഷാനൻ വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിട്ടത് മൂന്ന് വിമാനങ്ങൾ. ആരോഗ്യ അടിയന്തിരാവസ്ഥയെ തുടർന്നാണ് മൂന്ന് വിമാനങ്ങളും ഷാനൻ വിമാനത്താവളം വഴി വഴി തിരിച്ചുവിടേണ്ടതായി വന്നത്. ഇതിൽ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെയോടെയാണ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഡെൽറ്റ എയർ ലൈൻസ് വിമാനം ഡിഎൽ- 224, അമേരിക്കൻ എയർലൈൻ174, ബോയിംഗ് 777-233 (ഇആർ) എന്നീ വിമാനങ്ങൾ ആയിരുന്നു ഷാനനിൽ ഇറക്കിയത്. തുടർന്ന് ഇവിടെ നിന്നും മൂന്ന് വിമാനങ്ങളിലെയും യാത്രക്കാരനെ അടുത്തുള്ള ആശുപത്രികളിൽ എത്തിച്ചു. എല്ലാ വർഷവും ക്രിസ്മസ് ദിനത്തിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഏക വിമാനത്താവളമാണ് ഷാനൻ.

Read More

ക്ലെയർ/ വിയറ്റ്‌നാം: വിയറ്റ്‌നാമിൽ അപകടത്തിൽപ്പെട്ട് ഐറിഷ് യുവതിയ്ക്ക് ഗുരുതര പരിക്ക്. ക്ലെയറിൽ നിന്നുള്ള ഓയിഫ് കാഹിലിനാണ് പരിക്കേറ്റത്. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഓസ്‌ട്രേലിയയിലെ പെർത്തിലാണ് 29 കാരിയായ ഓയിഫ് താമസിക്കന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് വിയറ്റ്‌നാം സന്ദർശിക്കുകയായിരുന്നു. ഡിസംബർ 19 നാണ് സംഭവം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: കുറുക്കന്മാരെ വേട്ടയാടുന്നത് തടയുന്നതിനായി കൊണ്ടുവന്ന ബില്ലിനെ എതിർത്തത് സിൻ ഫെയ്‌നിന്റെ ശരിയായ തീരുമാനം ആയിരുന്നുവെന്ന് മേരി ലൂ മക്‌ഡൊണാൾഡ്. വിഷയത്തിൽ പാർട്ടിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മേരിയുടെ പ്രതികരണം. ഏത് വിഷയത്തിലും ആളുകൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കുമെന്നും മേരി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് കുറുക്കനെ വേട്ടയാടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി ടിഡി റൂത്ത് കോപ്പിംഗർ ബില്ല് അവതരിപ്പിച്ചത്. എന്നാൽ 24 പേരുടെ പിന്തുണയോടെ ബില്ല് പരാജയപ്പെടുകയായിരുന്നു. 124 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.

Read More

ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് സൂപ്പർ ചാലഞ്ചുമായി വാട്ടർഫോർഡ് ഇന്ത്യൻസ്. ക്രിസ്തുമസ് വൈബ്‌സ് – റീൽസ് ചാലഞ്ച് 2025 ൽ ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം നേടുന്നവർക്ക് 200 യൂറോ ക്യാഷ് പ്രൈസ് ആണ് സമ്മാനം. ഈ മാസം 20 ന് ആരംഭിച്ച മത്സരത്തിലേക്ക് 31 വരെ റീലുകൾ അയക്കാം. മത്സരത്തിന് പ്രായപരിധി ഇല്ല. ജനുവരി 7 ന് ആയിരിക്കും വിജയികളെ പ്രഖ്യാപിക്കുക. രണ്ടാം സമ്മാനം നേടുന്നവർക്ക് 100 യൂറോയും മൂന്നാം സമ്മാനം നേടുന്നവർക്ക് 50 യൂറോയുമാണ് സമ്മാനമായി ലഭിക്കുക.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഭൂമി സ്വന്തമാക്കി ഐറിഷ് റിയൽ എസ്‌റ്റേറ്റ് ഭീമന്മാരായ ആർഡ്‌സ്‌റ്റോൺ. 25 മില്യൺ യൂറോ ഇതിനായി കമ്പനി ചിലവിട്ടു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിക്കാനാണ് പദ്ധതി എന്നാണ് സൂചന. എട്ട് ഏക്കറോളം വരുന്ന ഭൂമിയാണ് വാങ്ങിയത്. ഇവിടെ 1400 വീടുകൾ നിർമ്മിക്കും. ഇതിന് പിന്നെ മറ്റ് അടിസ്ഥാന സൗകര്യവികസനവും നടപ്പിലാക്കും. കമ്യൂണിറ്റി സെന്റർ, ടൗൺ പ്ലാസ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2027 മുതൽ കമ്പനി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ടാലഗട്ട്, സിറ്റിവെസ്റ്റ് എന്നിവിടങ്ങളിൽ 800 ഓളം സോഷ്യൽ ഹോമുകളുടെ നിർമ്മാണ പ്രവർത്തനം ഇതിനോടകം തന്നെ ആർഡ്‌സ്‌റ്റോൺ പൂർത്തിയാക്കിയിട്ടുണ്ട്.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാണാതായ കൗമാരക്കാരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ച് പോലീസ്. പെൺകുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 18 മുതലാണ് ഇരുവരെയും കാണാതെ ആയത്. 15 വയസ്സുള്ള ജൂലിയ ലാസ്‌കോവ്‌സ്‌കയെയും 13 വയസ്സുള്ള സാഡി നാലിയെയും ആണ് കാണാതെ ആയത്. വ്യാഴാഴ്ച ഹ്യൂസ്റ്റൺ സ്റ്റേഷനിൽ ഇരുവരും എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതിന് ശേഷം ഇവർ എവിടെ പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല. 5.4 അടി ജൂലിയയുടെ ഉയരം. തവിട്ട് നിറത്തിലുള്ള മുടിയും പച്ച കണ്ണുകളും ജൂലിയയ്ക്ക് ഉണ്ട്. കറുത്ത പഫി ജാക്കറ്റും, ചാരനിറത്തിലുള്ള ബാഗി ജീൻസും, ഒരു കറുത്ത ഹൂഡിയും ധരിച്ചിരുന്നു. സാഡി നാലിയയ്ക്ക് ഏകദേശം 5.1 അടിയാണ് ഉയരം. മുടിയിൽ ചുവന്ന ചായം തേച്ചിട്ടുണ്ട്. കാണാതാകുമ്പോൾ കാക്കി നിറത്തിലുള്ള രോമ തൊപ്പിയും, ചാരനിറവും കറുപ്പും നിറമുള്ള ഒരു ഫ്‌ലീസ് ജമ്പറും, നീല ജീൻസും, ചാരനിറത്തിലുള്ള ഷൂസുമാണ് അവർ…

Read More

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിന് കുത്തേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കുണ്ട്. കുത്തേറ്റ യുവാവിന്റെ നില ഗുരുതരമാണ്. ബൻഗോറിലെ ചിപ്പെൻഡേൽ അവന്യൂവിൽ ആയിരുന്നു സംഭവം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിൽ മലയാളി നിര്യാതനായി. കോട്ടയം ആർപ്പൂക്കര സ്വദേശി ജെയിംസ് ജോസഫിന് ( എബിച്ചൻ) ആണ് ജീവൻ നഷ്ടമായത്. 49 വയസ്സായിരുന്നു. ഡബ്ലിനിലാണ് അദ്ദേഹം കുടുംബ സമേതം താമസിക്കുന്നത്. ഭാര്യയും ആറ് മക്കളുമുണ്ട്. അടുത്തിടെയാണ് അദ്ദേഹവും കുടുംബവും ഡബ്ലിനിലേക്ക് താമസം മാറിയത്. സംസ്‌കാരം സംബന്ധിച്ച കാര്യങ്ങൾ കുടുംബം ഉടൻ അറിയിക്കും.

Read More

കോർക്ക്: കോർക്കിൽ അപകടത്തിൽ മരിച്ച ഇടുക്കി സ്വദേശി ജോയ്‌സ് തോമസിന് കണ്ണീരോടെ വിട നൽകി മലയാളി സമൂഹം. മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോയി. ഇടുക്കി കമ്പംമെട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഫെർമോയിയിലുള്ള റൊണെയ്ൻസ് ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ യൂ കെ -യൂറോപ്പ് -ആഫ്രിക്കാ ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ്പ് എബ്രഹാം മാർ സ്റ്റെഫാനോസിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രാർത്ഥനാ ശുശ്രൂഷകൾ. സീറോ മലബാർ സഭയുടെ കോർക്കിലെ വികാരി ഫാ.ജിൽസൺ കോക്കണ്ടത്തിൽ അടക്കമുള്ളവർ പ്രാർത്ഥനകളിൽ പങ്കെടുത്തു. അതേസമയം ജോയ്‌സിന്റെ കുടുംബത്തിനായി നടത്തിയ ധനസമാഹരണം വഴി ഒരു കോടി രൂപയിലധികം രൂപ ലഭിച്ചു.

Read More