- പാകിസ്ഥാനെ പോലെ ഇറാൻ യുദ്ധത്തിൽ ഇടനിലക്കാരനാകാൻ ഇന്ത്യയ്ക്ക് താല്പര്യമില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ
- തൃശൂരിൽ രേഖകൾ ഇല്ലാത്ത 62 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ ; തെരഞ്ഞെടുപ്പിനായി എത്തിച്ചതാണോയെന്ന് സംശയം
- യു പ്രതിഭയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം ; ഇർഷാദ് ചക്കാലശ്ശേരിയെ മണ്ഡലം കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി യുഡിഎഫ്
- സ്ത്രീകളെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ച ; പ്രതിഭയെ പിന്തുണച്ച് പിണറായി വിജയൻ
- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- രാജി പരിഗണിക്കുന്നില്ല : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയുന്നു ; കേന്ദ്രസർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ
Author: sreejithakvijayan
ഡബ്ലിൻ: ഗവേഷണ മേഖലയിൽ നിർണായക നേട്ടവുമായി ദി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ഷാനൻ. റിസർച്ച് അയർലൻഡ് നാഷണൽ ചാലഞ്ച് ഫണ്ടിൽ നിന്നും ധനസഹായം സ്വന്തമാക്കി. വനവത്കരണത്തിലെ മൈക്രോപ്ലാസ്റ്റിക് എന്ന വിഷയവുമായി ബന്ധപ്പെട്ട ഗവേഷണമാണ് നേട്ടത്തിന് കാരണം ആയത്. ടിയുഎസ് സർവ്വകലാശാലയുടെ ഇതുവരെയുള്ള പ്രവർത്തനത്തിനിടെ ആദ്യമായിട്ടാണ് ഇത്തരം ഒരു നേട്ടം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ മന്ത്രി ജെയിംസ് ലോലെസ് ആണ് ഇക്കാര്യം അറിയിച്ചത്. എൻസിഎഫിൽ നിന്നും പണം ലഭിക്കുന്ന ആറാമത്തെ ടീമാണ് ടിയുഎസിലേത്.
ബെൽഫാസ്റ്റ്: ക്രിസ്തുമസ് ദിനത്തിൽ ഗാസയ്ക്കായി അണിചേർന്ന് ബെൽഫാസ്റ്റ് ജനത. ഗെയ്ൽസ് എഗൈൻസ്റ്റ് ജെനോസൈഡിലെ അംഗങ്ങളാണ് ബെൽഫാസ്റ്റ് സിറ്റി ഹാളിൽ സംഘടിച്ചത്. ഗാസയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇന്നലെ രാവിലെയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നൂറ് കണക്കിന് പേർ പരിപാടിയുടെ ഭാഗമായി.
ബെൽഫാസ്റ്റ്: ക്രിസ്തുമസ് ദിനത്തിൽ ഈസ്റ്റ് ബെൽഫാസ്റ്റിൽ സംഘടിപ്പിച്ച പാർക്ക്‌റണ്ണിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത പാർക്ക് റണ്ണായി ബെൽഫാസ്റ്റിലെ പരിപാടി മാറി. ബെൽഫാസ്റ്റിന് പുറമേ അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ പാർക്ക് റൺ നടന്നു. സാന്റയുടെ തൊപ്പിയും വസ്ത്രങ്ങളും ധരിച്ചായിരുന്നു ആളുകൾ പരിപാടിയിൽ പങ്കെടുത്തത്. ഈസ്റ്റ് ബെൽഫാസ്റ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദ്യമായി പങ്കെടുത്തവരുടെ എണ്ണം ആയിരം കവിഞ്ഞു. കഴിഞ്ഞ വർഷം 790 പേർ ആയിരുന്നു പരിപാടിയുടെ ഭാഗമായത്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വീട് കൊള്ളയടിച്ച് മോഷ്ടാക്കൾ. ആഭരണങ്ങൾ മോഷ്ടിച്ചു. അപ്പർ സ്പ്രിംഗ്ഫീൽഡ് റോഡ് മേഖലയിൽ ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് നൽകുന്ന വിവരം. വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന സംഘം ആഭരണങ്ങളുമായി കടന്ന് കളയുകയായിരുന്നു. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
ഡബ്ലിൻ: ക്രിസ്തുമസ് ദിനത്തിൽ ഡിന്നർ ടേബിളിന് ചുറ്റുമിരുന്ന് തർക്കിക്കാറുണ്ടെന്ന് സമ്മതിച്ച് ഐറിഷ് ജനത. റീ- ടേണിന്റെ പഠനത്തിലാണ് കണ്ടെത്തൽ. മൂന്നിൽ രണ്ട് കുടുംബങ്ങളും തർക്കത്തിലേർപ്പെടാറുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ദിവസം ഏറ്റവും കൂടുതൽ തർക്കങ്ങൾ ഉണ്ടാകുക വൃത്തിയാക്കലുമായി ബന്ധപ്പെട്ടാണ്. 26 ശതമാനം പേർ ഇക്കാര്യം ശരിയെന്ന് സമ്മതിയ്ക്കുന്നു. ഭക്ഷണ സമയം ക്രമീകരിക്കുമ്പോഴും തർക്കം ഉണ്ടാകുന്നുണ്ടെന്നാണ് 13 ശതമാനം പേർ വ്യക്തമാക്കുന്നത്. ഭൂരിഭാഗം വീടുകളിലും സഹോദരങ്ങളാണ് വഴക്കിന് തുടക്കമിടുക. 13 ശതമാനം പേർ ഇക്കാര്യം സമ്മതിയ്ക്കുന്നുണ്ട്. 10 ശതമാനം പേർ കുട്ടികളാണ് തർക്കത്തിന് തുടക്കമിടുകയെന്ന് വ്യക്തമാക്കുന്നു. 9 ശതമാനം പേർ പങ്കാളികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പറയുന്നു.
ഡൗൺ: കൗണ്ടി ഡൗണിലെ ബൻഗോറിൽ സ്ത്രീയെയും യുവാവിനെയും ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. ചിത്രത്തിലെ വ്യക്തിയെ കാണുകയോ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുകയോ ചെയ്യുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇപ്പോഴും ആയുധം കൈവശമുള്ള ഇയാൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശമുണ്ട്. ബാംഗോറിലെ ചിപ്പെൻഡേൽ അവന്യൂവിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. 20 കാരനും 50 കാരിയ്ക്കും കുത്തേറ്റു. ഇവർ നിലവിൽ ആശുപത്രിയിലാണ്. ഇതിൽ 20 കാരന്റെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. ഈ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രദേശവാസികൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇയാളുടെ പക്കൽ ചുറ്റികയും കത്തിയും ഉണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഇയാൾ ഇനിയും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും പോലീസ് അനുമാനിക്കുന്നു. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഇ- സ്‌കൂട്ടർ അപകടം. സംഭവത്തിൽ 40 കാരൻ മരിച്ചു. ക്രിസ്തുമസ് ദിനത്തിൽ രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ 80 വയസ്സുള്ള മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്. യുവാവ് സഞ്ചരിച്ച ഇ- സ്‌കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടനെ തന്നെ വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 80 വയസ്സുകാരനും ഇവിടെയാണ് ചികിത്സയിൽ കഴിയുന്നത്.
ടിപ്പററി: കൗണ്ടി ടിപ്പററിയിലെ ക്ലോൺമലിൽ നിന്നും കണ്ടെത്തിയ മൃതദേഹം ആരോഗ്യപ്രവർത്തകയുടേത്. മിഡ്‌വൈഫ് ആയ ഗ്രേസ് അസീദുവ ബെനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗ്രേസിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. നാല് കുട്ടികളുടെ അമ്മയാണ് ഗ്രേസ്. ഇക്കഴിഞ്ഞ 21 മുതൽ ഗ്രേസിനെ കാണാതെ ആകുകയായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് പോലീസിലും പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്.
ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിയ്തക്കായി ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയായിരുന്നു 50 വയസ്സുള്ള സ്ത്രീയ്ക്കും 20 വയസ്സുള്ള യുവാവിനും നേരെ ആക്രമണം ഉണ്ടായത്. 50 വയസ്സുള്ള സ്ത്രീയ്ക്കും ആക്രമണത്തിൽ പരിക്കുണ്ട്. ഏകദേശം അഞ്ച് അടി 10 ഇഞ്ചാണ് പ്രതിയുടെ ഉയരം എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കറുത്ത മുടിയുണ്ട്. ആക്രമണം നടത്തുമ്പോൾ നീല ഹൂഡി, ചാര നിറത്തിലുള്ള കോട്ട്, കടും നിറത്തിലുള്ള ടീ ഷർട്ട്, നീല ജീൻസ് എന്നിവ ധരിച്ചിരുന്നു. ഇയാളെ എവിടെയെങ്കിലും വച്ച് കണ്ടാൽ ജാഗ്രത പാലിക്കുകയും വിവരം ഉടനെ 101 എന്ന നമ്പറിൽ പോലീസിനെ അറിയിക്കുകയും ചെയ്യണം എന്നാണ് നിർദ്ദേശം.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ദുരുഹൂതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹമാണ് ഇതെന്ന വിലയിരുത്തലും പോലീസിനുണ്ട്. സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പോലീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തിയത്. ഇവർ അറിയാതെ അതിനുള്ളിൽ വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവസ്ഥലത്ത് ടെക്‌നിക്കൽ ബ്യൂറോ അന്വേഷണം നടത്തും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
