ഡബ്ലിൻ: ശക്തമായ കാറ്റിനെ തുടർന്ന് അയർലൻഡിലെ ഒരു കൗണ്ടിയിൽ കൂടി യെല്ലോ വാണിംഗ് ഏർപ്പെടുത്തി മെറ്റ് ഐറാൻ. പടിഞ്ഞാറൻ കൗണ്ടിയായ മയോയിലാണ് മുന്നറിയിപ്പുള്ളത്. നേരത്തെ പടിഞ്ഞാറൻ കൗണ്ടികളായ ക്ലെയർ, ഗാൽവെ, കെറി എന്നിവിടങ്ങളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരുന്നത്.
മറ്റ് കൗണ്ടികൾക്ക് സമാനമായ രീതിയിൽ മയോയിലും ഇന്ന് വൈകീട്ട് 9 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. നാളെ രാവിലെ 6 മണിവരെയാണ് മുന്നറിയിപ്പ് നിലനിൽക്കുക. അതിശക്തമായ പടിഞ്ഞാറൻ കാറ്റാണ് വീശുക. കാറ്റിന്റെ സാഹചര്യത്തിൽ യാത്രാ തടസ്സം ഉൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
Discussion about this post

