ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനും നേരെ സോഷ്യൽ മീഡിയയിൽ ഭീഷണി ഉയർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി ഇപ്പോൾ ഇന്റർപോളിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് അയർലൻഡ് പോലീസ്. രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളാണ് ഭീഷണിയ്ക്ക് പിന്നിലെന്ന നിഗമനത്തെ തുടർന്നാണ് സഹായം തേടിയത്.
സന്ദേശം ലഭിച്ച ഐപി അഡ്രസ് സ്പെഷ്യൽ ഡിക്റ്റക്ടീവ് യൂണിറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത് അയർലൻഡിന് പുറത്താണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് ഇന്റർപോളിന്റെ സഹായം തേടിയത്. ഒന്നിലധികം ഭീഷണികളാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഉയർന്നിരിക്കുന്നത്. അതിനാൽ പഴുതടച്ച അന്വേഷണമാണ് ഗാർഡ നടത്തുന്നത്.
Discussion about this post

