- ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്ശം; വിതുമ്പി യു. പ്രതിഭ
- ഇന്ത്യൻ സൈന്യത്തിനായി വരുന്നു , ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കുന്ന റഡാറുകൾ
- ദൃശ്യം 2 ആദ്യമായി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- രാജി പരിഗണിക്കുന്നില്ല : നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ തടയുന്നു ; കേന്ദ്രസർക്കാരിനെതിരെ കണ്ണൻ ഗോപിനാഥൻ
- അയർലൻഡിൽ ആക്രമണം നേരിട്ടു; വെളിപ്പെടുത്തലുമായി ഇന്ത്യൻ യുവതി
- നിയമസഭാ തിരഞ്ഞെടുപ്പ്; ഐഒസി അയർലൻഡിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 28 ന്
- ഒഴിഞ്ഞു കിടക്കുന്നത് 70,000 ത്തോളം താമസസ്ഥലങ്ങൾ; കണക്ക് പുറത്തുവിട്ട് സിഎസ്ഒ
- മുനീറിന്റെ ബാധ്യത തീർത്ത് ലീഗ്; ജപ്തി ഒഴിവായി
Author: sreejithakvijayan
ഡബ്ലിൻ: ക്രിസ്തുമസ് നാളുകളിൽ പ്രായാധിക്യമുള്ളവരെയും രോഗികളെയും നേരിട്ട് കാണുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിലെ എമർജൻസി വിഭാഗം ഡോക്ടറായ റോനാൻ മർഫിയാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അയർലൻഡിൽ ഫ്‌ളൂ രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരിട്ട് കാണുന്നതിന് പകരം ഇവരെ സൂം വഴി വെർച്വലായി കാണുകയും സംസാരിക്കുകയും ചെയ്യുക. നേരിട്ടുള്ള കൂടിക്കാഴ്ച അവരിലേക്കും ഫ്‌ളൂ എത്തുന്നതിന് കാരണമാകും. ഫ്‌ളൂവിന്റെ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഫലപ്രദമായ ചികിത്സ ഉറപ്പാക്കാം. പാരസെറ്റമോൾ, ഇബുപ്രൊഫെൻ എന്നീ മരുന്നുകൾ കഴിക്കുകയും നല്ലപോലെ ആഹാരം കഴിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ താപനില കുറയുന്നു. ഇന്നും നാളെയും അന്തരീക്ഷ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഉയർന്ന മർദ്ദത്തിന്റെ സ്വാധീനത്താൽ സ്ഥിരതയുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. വരും മണിക്കൂറുകളിൽ തണുപ്പ് വർധിക്കും. ചിലയിടങ്ങളിൽ മഞ്ഞ് വീഴ്ച അനുഭവപ്പെടും. ഇന്ന് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നേരിയ ചാറ്റൽ മഴ പകൽ സമയങ്ങളിൽ അനുഭവപ്പെടും. എന്നാൽ രാത്രിയിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്‌ലെയർ യൂറോപോർട്ടിൽ വൻ ലഹരിവേട്ട. 3.75 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. പോർട്ടിലേക്ക് എത്തിച്ച വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ ശേഖരം കണ്ടെത്തിയത്. 55.3 കിലോ ഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത് എന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന് വിപണിയിൽ ഏകദേശം 37,47,000 യൂറോ വിലവരുമെന്നാണ് റിപ്പോർട്ടുകൾ.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടം. 20 വയസ്സുള്ള യുവാവിന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കില്ലുറിൻ ആർ730 ലാണ് അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് റിപ്പോർട്ടുകൾ. യുവാവ് നിലവിൽ വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എം1 ൽ വച്ച് ഇവർ അപകടത്തിൽപ്പെട്ടത്. എം1 ൽ ടോൾ ബ്രിഡ്ജിന് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഗാൽവെ: ഫോണിക്‌സ് ഗാൽവെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് രണ്ട് ദിവസങ്ങളിലായി. ഈ മാസം 31, ജനുവരി 1 തിയതികളിലാണ് ടൂർണമെന്റ് നടക്കുക. ഗാൽവെയിലെ മദർ മേരി കോളേജാണ് വേദി. വിജയികൾക്ക് 750 യൂറോ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സമ്മാനമായി 350 യൂറോയും ട്രോഫിയും ലഭിക്കും. ഇതിന് പുറമേ ബെസ്റ്റ് ബാറ്റ്‌സ്മാൻ, ബെസ്റ്റ് ബൗളർമാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച് അവാർഡുകളും നൽകും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ട്. 140 യൂറോയാണ് ഫീസ്.
ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവതിയെ വിട്ടയച്ചു. 20 കാരിയെയാണ് വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് യുവതിയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രണ്ട് ആഴ്ച മുൻപാണ് അന്വേഷണ സംഘം സംഭവത്തിൽ നരഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി.
ഡബ്ലിൻ: ക്രൈസ്തവ ആരാധനകളിൽ മെഴുകുതിരിയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. മെഴുകുതിരി വെട്ടത്തെ പ്രത്യാശയുടെ പ്രതീകമായി ക്രൈസ്തവർ കണക്കാക്കുന്നു. ക്രിസ്തുമസ് ദിനത്തിൽ അയർലൻഡിലെ എല്ലാ വീടുകളുടെയും ജനാലകളിൽ മെഴുകു തിരികൾ കത്തിച്ചുവയ്ക്കാറുണ്ട്. ക്രിസ്തുമസ് നാളിലെ പ്രധാനപ്പെട്ട ആചാരമാണ് ഇത്. മെഴുകുതിരി കത്തിക്കുന്നത് ഐറിഷ് കത്തോലിക്കാ പാരമ്പര്യമാണ്. യേശുവിനെയും മറിയത്തെയും ജോസഫിനെയും കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നതിന്റെ പ്രതീകമാണ് ഇങ്ങനെ കത്തിക്കുന്ന മെഴുകുതിരി വെട്ടം. ദൂരെ നിന്ന് മടങ്ങിവരുന്ന അതിഥികളെയോ കുടുംബാംഗങ്ങളെയോ സ്വാഗതം ചെയ്യുന്നതായും കരുതപ്പെടുന്നു. പരമ്പരാഗതമായി കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് മെഴുകുതിരി കത്തിക്കാറുള്ളത്. അയർലൻഡിൽ ഒരു കാലത്ത് കത്തോലിക്കാ വിശ്വാസം ആചരിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. ഈ സമയങ്ങളിൽ മെഴുകുതിരി കത്തിച്ച വീടുകളെ പ്രാർത്ഥനയ്ക്കുള്ള സുരക്ഷിത സ്ഥലമായിട്ടായിരുന്നു പുരോഹിതർ കണക്കാക്കിയിരുന്നത്.
ഡബ്ലിൻ: അയർലൻഡിൽ നിന്നും ലൈസൻസ് എടുക്കുന്ന മലയാളികൾക്ക് സന്തോഷവാർത്ത. ഇനി മുതൽ ഡ്രൈവർ തിയറി ടെസ്റ്റ് (ബിഡബ്ല്യു) എഴുതാൻ മലയാളം വോയ്‌സ് ഓവറും തിരഞ്ഞെടുക്കാം. മലയാളം ഉൾപ്പെടെ 22 വ്യത്യസ്ത ഭാഷകളിൽ വോയ്‌സ് ഓവർ ഓപ്ഷനുകളായി ഉണ്ട്. അയർലൻഡിലുടനീളമുള്ള 40 സെന്റർ ലൊക്കേഷനുകളിൽ ഭാഷാ ഓപ്ഷനുകൾ ലഭ്യമാണ്. ഇതുപയോഗിച്ച് ഡൈവർ തിയറി ടെസ്റ്റ് പൂർത്തിയാക്കാം. ഡിടിടി വെബ്‌സൈറ്റ് വഴി പരീക്ഷ ഷെഡ്യൂൾ ചെയ്യുമ്പോൾ നിങ്ങൾക്ക് വോയ്‌സ് ഓവർ ആവശ്യമുണ്ടോയെന്ന് ചോദിക്കും. അപ്പോൾ ഭാഷാ തിരഞ്ഞെടുക്കാവുന്നതാണ്.
ഡബ്ലിൻ: അടുത്ത വർഷത്തേയ്ക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള തിയതികൾ പ്രഖ്യാപിച്ചു. മാറ്റങ്ങൾ ഉൾപ്പെടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൂർണമായ ലിസ്റ്റാണ് പുറത്തിറക്കിയത്. ഒരു കുട്ടിയ്ക്ക് 140 യൂറോ നിരക്കിലാണ് നിലവിൽ ചൈൽഡ് ബെനിഫിറ്റ്‌സ് സ്‌കീം നൽകിവരുന്നത്. ജനുവരി 6, ഫെബ്രുവരി 3 (സെന്റ് ബ്രിജിഡ്സ് ഡേ ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), മാർച്ച് 3, ഏപ്രിൽ 7 (ഈസ്റ്റർ തിങ്കളാഴ്ച 6-ാം തീയതി ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം) , മെയ് 5 (മെയ് 4 ന് ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), ജൂൺ 2 (ജൂൺ 1-ന് ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), ജൂലൈ 7, ഓഗസ്റ്റ് 4 (ഓഗസ്റ്റ് 3-ന് ബാങ്ക് അവധിയായതിനാൽ നേരത്തെ ലഭിച്ചേക്കാം), സെപ്റ്റംബർ 1, ഒക്ടോബർ 6, നവംബർ 3, ഡിസംബർ 1 എന്നീ തിയതികളിലാണ് അടുത്ത വർഷം തുക വിതരണം ചെയ്യുക.
Subscribe to Updates
Get the latest creative news from FooBar about art, design and business.
