ഡബ്ലിൻ: അയർലൻഡിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബോർഡ് ഗ്യാസ് എനർജിയും പൈനർജിയും. കൂടിയ നിരക്ക് അടുത്ത മാസം 12 മുതൽ ഈടാക്കിത്തുടങ്ങും. റെസിഡൻഷ്യൽ വൈദ്യുതി നിരക്കിലാണ് ഇരുകൂട്ടരും മാറ്റം വരുത്തിയിരിക്കുന്നത്.
സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5 ശതമാനത്തിന്റെ വർധനവാണ് വരുത്തുക. ഇതോടെ ബോർഡ് എനർജിയുടെ വൈദ്യുതി ബില്ലിൽ പ്രതിമാസം ശരാശരി 18.16 യൂറോ അല്ലെങ്കിൽ പ്രതിവർഷം 218 യൂറോയുടെ വർധനവ് ഉണ്ടാകും. അതേസമയം 9.83 ശതമാനത്തിന്റെ വർധനവാണ് വൈദ്യുതി നിരക്കിൽ പൈനർജി വരുത്തുന്നത്. പൈനർജിയുടെ സ്റ്റാൻഡിംഗ് ചാർജിൽ മാറ്റമൊന്നുമില്ല.
നെറ്റ്വർക്ക് ചിലവുകളിലെ തുടർച്ചയായ വർധവന്, ഊർജ്ജ വിപണിയുടെ ആഘാതം, ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് എന്നിവയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിച്ചത്.

