Author: sreejithakvijayan

ഡബ്ലിൻ: ക്രിസ്തുമസ് – ന്യൂഇയർ പ്രമാണിച്ച് അയർലൻഡിൽ ട്രെയിൻ സമയങ്ങളിൽ മാറ്റം. ഇന്ന് മുതൽ ന്യൂഇയർ വരെ പുതിയ ടൈംടേബിൾ പ്രകാരം ആയിരിക്കും ട്രെയിനുകൾ സർവ്വീസ് നടത്തുകയെന്ന് റെയിൽ ഐറാൻ വ്യക്തമാക്കി. ക്രിസ്മസിനും സെന്റ് സ്റ്റീഫൻസ് ദിനത്തിനും പാസഞ്ചർ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല. ജനുവരി 2 വെള്ളിയാഴ്ച മുതൽ എല്ലാ റൂട്ടുകളിലേക്കും സാധാരണ സർവീസുകൾ പുനരാരംഭിക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രികർ https://www.irishrail.ie/en-ie/ ഈലിങ്കിൽ കയറി പരിശോധിക്കേണ്ടതാണ്.

Read More

ഡബ്ലിൻ: റയാൻഎയറിന് വൻതുക പിഴചുമത്തി ഇറ്റലിയിലെ കോംപറ്റീഷൻ വാച്ച്‌ഡോഗ്. മൂന്നാം കക്ഷി ട്രാവൽ ഏജൻസികൾക്ക് ബോധപൂർവ്വം ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 224 മില്യൺ പൗണ്ട് അഥവാ 256 മില്യൺ യൂറോയാണ് പിഴ ചുമത്തിയത്. 2023 എപ്രിലിനും 2025 ഏപ്രിലിനും ഇടയിലായിരുന്നു റയാൻഎയർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇക്കാലയളവിൽ റയാൻഎയർ അവരുടെ വെബ്സൈറ്റിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങുന്നിതിന് ഏജൻസികൾക്ക് മനഃപൂർവ്വം ബുദ്ധിമുട്ടുണ്ടാക്കി. ഇതിനായി തെറ്റായ തന്ത്രങ്ങൾ പ്രയോജനപ്പെടുത്തിയെന്നും കണ്ടെത്തലിലുണ്ട്.

Read More

ഡബ്ലിൻ: നാഷണൽ സ്ലോ ഡൗൺ ദിനത്തിൽ വേഗപരിധി ലംഘിച്ചത് 676 പേർ. ഇതിൽ ഒരാൾ 50 km/h മേഖലയിൽ മണിക്കൂറിൽ 118 km/h വേഗതയിൽ സഞ്ചരിച്ചതായി കണ്ടെത്തി. അതേസമയം അയർലൻഡിൽ പോലീസിന്റെ കർശന റോഡ് പരിശോധന തുടരുകയാണ്. ഇന്നലെയായിരുന്നു നാഷണൽ സ്ലോ ഡൗൺ ദിനമായി ആചരിച്ചത്. പോലീസും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായിട്ടായിരുന്നു റോഡുകളിൽ പരിശോധന. ഗോസേഫ് മൊബൈലും സുരക്ഷാ ക്യാമറകളും ഉപയോഗിച്ചായിരുന്നു പോലീസ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കാറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഉണ്ടായത് ആയിരക്കണക്കിന് യൂറോയുടെ നാശനഷ്ടം. ലെറ്റർകെന്നിയിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിലെ ആറ് കാറുകൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കാറുകളുടെ മുൻവശത്തെയും പിൻവശത്തെയും വിൻഡ്സ്‌ക്രീനുകൾ അക്രമി തകർക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. കാർണമുഗ്ഗാഗ് അപ്പറിലെ നാസ് മോർ അപ്പാർട്ട്‌മെന്റ് ബ്ലോക്കിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. ആറ് കാറുകളും നശിപ്പിച്ചത് ഒരാളാണെന്നാണ് പോലീസ് സംശയിക്കുന്നത്. അക്രമിയെ തിരിച്ചറിയുന്നതിനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു. എന്നിസിലെ ആബി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഈ മാസം എട്ടിനായിരുന്നു നടന്ന് പോകുകയായിരുന്ന 80 കാരനെ കാറിടിച്ചത്. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: പുതുവത്സര ദിനത്തിൽ പുതിയ സുരക്ഷാ ക്യാമറ സോണുകൾ പ്രവർത്തനക്ഷമമാകും. 390 ക്യാമറ സോണുകളാണ് പ്രവർത്തനക്ഷമമാകുക. ഇതിൽ 55 എണ്ണം കമ്യൂണിറ്റി റിക്വസ്റ്റ് മേഖലകളിൽ ആയിരിക്കും പ്രവർത്തിക്കുക. അമിത വേഗതയും ഇതുണ്ടാക്കുന്ന അപകടങ്ങളും കുറയ്ക്കുക ലക്ഷ്യമിട്ടാണ് സുരക്ഷാ ക്യാമറ സോണുകൾക്ക് രൂപം നൽകിയിട്ടുള്ളത്. നിലവിൽ അയർലൻഡിൽ 1500 സോണുകൾ ഉണ്ട്. ഈ വർഷം ഇതുവരെ റോപകടങ്ങളെ തുടർന്ന് 186 പേർക്ക് ജീവൻ നഷ്ടമായി.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ക്ലോൺമെലിൽ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 19 ന് പ്രദേശത്ത് നിന്നും 36 വയസ്സുള്ള സ്ത്രീയെ കാണാതെ ആയിരുന്നു. ഈ സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. മൃതദേഹം ലഭിച്ച ഭാഗത്ത് ഗാർഡ ടെക്‌നിക്കൽ ബ്യൂറോ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: പ്രാണികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പെസ്റ്റ് കൺട്രോൾ ദാതാക്കളായ റെന്റോകിൽ. താപനില കുറയുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഉത്സവകാലത്ത് ‘അനാവശ്യ സന്ദർശകർ’ നിങ്ങളുടെ വീട്ടിലെത്താൻ അനുവദിക്കരുത് എന്നാണ് റെന്റോകിൽ പറയുന്നത്. ക്രിസ്തുമസ് ആയതിനാൽ എല്ലാ ഐറിഷ് വീടുകളിലും അലങ്കാരങ്ങൾ ഉണ്ടാകും. ഇവയിൽ പ്രാണികൾ അഭയം പ്രാപിക്കാം. പക്ഷികൾ കൂട് കൂട്ടാം. തണുപ്പ് ആയതിനാൽ എലികൾ ചൂടുള്ള സ്ഥലം തേടി വീടുകളിലേക്ക് എത്താം. ഇവ വീടിനുള്ളിൽ വയറുകൾ കടിച്ച് കേടുവരുത്തുകയും മറ്റ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും റെന്റോകിൽ കൂട്ടിച്ചേർത്തു.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് നഗരത്തിലുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കണമെന്ന് മുന്നറിയിപ്പ്. വെക്‌സ്‌ഫോർഡിലെ കുടിവെള്ള പ്ലാന്റിൽ അണുനശീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസമായി ഈ മുന്നറിയിപ്പ് നിലവിലുണ്ട്. ഏകദേശം 22,000 ഉപഭോക്താക്കളാണ് പ്രദേശത്ത് ഉള്ളത്. ഇവരുടെ ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നോട്ടീസ്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാവൂ എന്ന് നോട്ടീസിൽ ഉയിസ് ഐറാൻ വ്യക്തമാക്കുന്നു. പാനീയങ്ങൾ സാലഡുകൾ എന്നിവ ഉണ്ടാക്കുന്നതിനായി തിളപ്പിക്കാത്ത വെള്ളം ഉപയോഗിക്കരുത്. പല്ലു തേയ്ക്കാനോ ഐസുണ്ടാക്കാനോ വെള്ളം ഉപയോഗിക്കരുത് എന്നും ഉയിസ് ഐറാൻ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഭാവിയിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരോ സോഷ്യൽ കെയർ വർക്കർമാരോ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ. ചൊവ്വാഴ്ച അയർലൻഡിന്റെ ഭാവി ആരോഗ്യ- സോഷ്യൽ കെയർ തൊഴിൽശക്തി എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജെന്നിഫർ. ആരോഗ്യരംഗത്ത് മതിയായ പ്രവർത്തകർ ഉണ്ടെന്ന് ഇപ്പോൾ തന്നെ അയർലൻഡ് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ജെന്നിഫർ പറഞ്ഞു. നിലവിലെ നില തുടർന്നാൽ അയർലൻഡ് ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ കെയർ പ്രവർത്തകർക്കും ക്ഷാമം നേരിടുന്ന അവസ്ഥയിലേക്ക് ഭാവിയിൽ എത്തും. അതുകൊണ്ട് തന്നെ അയർലൻഡ് ആരോഗ്യ, സാമൂഹിക പരിപാലന സേവനങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുകയും തൊഴിലാളികളുടെ എണ്ണം ഉറപ്പുവരുത്തുകയും വേണമെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

Read More