ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാനിൽ ലഭിച്ച ആവേശകരമായ സ്വീകരണത്തിൽ പാകിസ്ഥാൻ വളരെയധികം അസ്വസ്ഥരാണ്. മുസ്ലീം രാജ്യങ്ങളിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം പാകിസ്ഥാനികളെ പരിഭ്രാന്തിയിലാക്കുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാനിൽ ലഭിച്ചത് ചരിത്രപരമായ സ്വീകരണമാണെന്നാണ് പാകിസ്ഥാൻ വിദേശകാര്യ വിദഗ്ദ്ധൻ ഖമർ ചീമ പറയുന്നത് .
ഒമാനിൽ മോദിക്ക് നൽകുന്ന ആതിഥ്യം ഇരു രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മൂലമാണെന്നും അദ്ദേഹം പറയുന്നു. “ഇന്ത്യയുടെയും ഒമാന്റെയും തന്ത്രപരമായ താൽപ്പര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചോദ്യം, അതുകൊണ്ടാണ് എല്ലാ കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കുന്നത്. ഒമാനിലെ ഇന്ത്യയുടെ താൽപ്പര്യങ്ങൾ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഒന്ന് സമുദ്രകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഗൾഫ് മേഖലയിലും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഒമാൻ ഇന്ത്യയുടെ ഒരു പ്രധാന പങ്കാളിയാണ്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഹോർമുസ് കടലിടുക്കിന്റെ എക്സിറ്റ്, എൻട്രി പോയിന്റുകൾ അതിനു മുകളിലാണ്,” ഖമർ ചീമ പറഞ്ഞു.
ഒമാനുമായുള്ള സഹകരണം ഇന്ത്യയ്ക്ക് നൽകുന്ന നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഹോർമുസ് കടലിടുക്കിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ, ഇന്ത്യയുടെയും ഒമാന്റെയും നാവികസേനകൾക്ക് പരസ്പരം സഹായിക്കാനാകുമെന്നും, അത്തരമൊരു സാഹചര്യത്തെക്കുറിച്ച് ഒമാന് ഇന്ത്യയെ മുൻകൂട്ടി അറിയിക്കാനും കഴിയുമെന്നും ഖമർ ചീമ പറഞ്ഞു. അതിനാൽ, ഒമാൻ കാവൽക്കാരനാണ്.
ഒമാന്റെ ദുകം തുറമുഖം ഇന്ത്യയ്ക്ക് നിർണായകമാണ്.ചെങ്കടൽ, ആഫ്രിക്ക, അറേബ്യൻ കടൽ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെക്കുറിച്ച് പാകിസ്ഥാന് ആശങ്കയുണ്ട്. മുസ്ലീം രാജ്യങ്ങളുടെ ഗൾഫ് സഹകരണ കൗൺസിലിൽ (ജിസിസി) ഒമാൻ ഒരു നിഷ്പക്ഷ കക്ഷിയാണെന്നും ഇസ്രായേലുമായി അടുത്ത ബന്ധമുള്ള രാജ്യമാണെന്നും ഖമർ ചീമ പറഞ്ഞു.
ഇസ്രായേലുമായി ബന്ധം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും തങ്ങളുടെ സാന്നിധ്യം വികസിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ എവിടെയൊക്കെ സ്വാധീനം നേടിയോ അവിടെയൊക്കെയാണ് ഇന്ത്യ പോയത്. യുഎഇയെ നോക്കൂ, ഒമാനിനെ നോക്കൂ, ഇസ്രായേൽ ഒരു ശക്തി സ്തംഭമാണെന്നും ‘ ഖമർ ചീമ പറഞ്ഞു.

