ഡബ്ലിൻ: ഓസ്ട്രേലിയയിലേക്കുള്ള ഐറിഷ് കുടിയേറ്റം സംബന്ധിച്ച് നിർണായ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ 12 മാസത്തിനിടെ അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ 126 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെ 13,500 പേർ അയർലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോയി.
2013 ന് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് 2024 ൽ ആണ്. ഈ വർഷം ഫെബ്രുവരിവരെ ഓസ്ട്രേലിയയിലേക്ക് 27,000 വിസാ അപേക്ഷകരാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 4,700 ആയിരുന്നു. ഇതേ കാലയളവിൽ 6,400 പേർ അയർലൻഡിലേക്ക് കുടിയേറി. 2023 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കുടിയേറിയവരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ കുറവ് ഉണ്ടായി. ഭവനപ്രതിസന്ധിയും ജീവിത ചിലവുമാണ് ആളുകൾ അയർലൻഡ് ഉപേക്ഷിക്കാൻ കാരണമെന്നാണ് സൂചന.

