ഡൊണഗൽ: ക്രീസ്ലോ സ്ഫോടന കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ച് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത 40 കാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ അറസ്റ്റിലാകുന്ന ആറാമത്തെ വ്യക്തിയാണ് 40 കാരൻ.
2022 ഒക്ടോബറിൽ ആയിരുന്നു ക്രീസ്ലോ സർവ്വീസ് സ്റ്റേഷനിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ഡൊണഗൽ ഡിവിഷനിലെ പോലീസാണ് അന്വേഷണം നടത്തുന്നത്.
Discussion about this post

