ഡബ്ലിൻ: അയർലൻഡിന്റെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പുതിയ പദ്ധതികൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതിരോധമന്ത്രി ഹെലൻ മക്കെന്റി. റഷ്യ എല്ലാ രാജ്യങ്ങൾക്കും അപകടകാരി ആണെന്നും അവർ പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മക്കെന്റി.
സമുദ്ര സുരക്ഷയിലെ വെല്ലുവിളികളും ഭീഷണികളും കണ്ടെത്തുന്നതിനായുള്ള പുതിയ സമുദ്ര സുരക്ഷാ പദ്ധതി വരും ആഴ്ചകളിൽ പ്രസിദ്ധീകരിക്കും. റഷ്യ എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്. അതുകൊണ്ട് തന്നെ അയർലൻഡിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് ആദ്യ പരിഗണന നൽകുക. നമുക്ക് വലിയ സമുദ്രമേഖലയുണ്ട്. അതുതന്നെ നമുക്ക് ഭീഷണിയാണെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
Discussion about this post

